റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി നടേശന്‍; മൈക്കും എടുത്തോണ്ട് പോയിക്കോണം എന്ന് ആക്രോശവും

മലപ്പുറം പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്ന് ആധിക്ഷേപിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍. ഇന്നലെ ശിവഗിരിയില്‍ വച്ച് മാധ്യമങ്ങളോട് കയര്‍ത്തതിന് വിശദീകരണവുമായാണ് വെള്ളാപ്പാളളി ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചത്. തന്നോട് കഴിഞ്ഞ ദിവസം ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തന്‍ തീവ്രവാദിയാണെന്നും മുസ്ലിങ്ങളുടെ വക്താവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

‘എന്നോട് ചോദ്യം ചോദിച്ചയാളെ എനിക്കറിയാം. ഈരാറ്റുപേട്ടക്കാരനാണ്. എംഎസ്എഫ് നേതാവാണ്. അവന്‍ തീവ്രവാദിയാണ്. മുസ്ലിങ്ങളുടെ വക്താവാണ്. അയാളെ ആരോ പറഞ്ഞയച്ചതാണ്. ഞാന്‍ ഇത്രയും പ്രായമുള്ള ആളല്ലേ. അവന്റെ അപ്പൂപ്പനാകാനുള്ള പ്രായമില്ലേ? ധാര്‍ഷ്ട്യത്തോടെയാണ് സംസാരിച്ചത്. ആ സമയം തട്ടിമാറ്റി എന്നത് ശരിയാണ്’- വെള്ളാപ്പള്ളി പറഞ്ഞു.

പേര് കണ്ടാണോ തീവ്രവാദി എന്ന് വിളിച്ചത് എന്ന് ചോദിച്ചപ്പോള്‍ അറിവുണ്ട് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി. തുടര്‍ ചോദ്യങ്ങളില്‍ പ്രകോപിതനാവുകയും ചെയ്്തു. മേശയിലടിച്ചു മൈക്കിലടിച്ചും വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്തുമായിരുന്നു വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനം നടത്തിയത്. ‘താനാരാ, കൂടുതല്‍ കസര്‍ക്കുകയൊന്നും വേണ്ട…വെറുതെ കളിക്കാതെ, വിരട്ടണ്ട. അയാള്‍ തീവ്രവാദി എന്ന് വിവരം കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞു. എടോ ഞാന്‍ ഇത് വലിച്ച് എറിയണോ. ഇല്ലെങ്കില്‍ എടുത്തോണ്ട് പോയിക്കോണം. തന്റെ കൊമ്പൊന്നും ഇവിടെ എടുക്കണ്ട. പറയണത് കേട്ടാല്‍ മതി. കുറേനാളായി തുടങ്ങിയിട്ട്. ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല’ വെള്ളാപ്പള്ളി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top