ജാതിപറഞ്ഞ് ആഞ്ഞടിച്ച് വെള്ളാപ്പള്ളി; മുഖ്യമന്ത്രി തന്നെ കാറിൽ കയറ്റിയത് സതീശന് ഇഷ്ടപ്പെട്ടില്ല, ഈഴവവിരോധമെന്നും ആക്ഷേപം

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെയും യു.ഡി.എഫിനെതിരെയും രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി.ഡി.സതീശൻ ഈഴവ വിരോധിയാണെന്നും പിന്നാക്കക്കാരനായ മുഖ്യമന്ത്രിയുടെ വണ്ടിയിൽ താൻ കയറിയത് സതീശന് ഇഷ്ടപ്പെട്ടില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഒരു പിന്നാക്കക്കാരൻ മുഖ്യമന്ത്രിയുടെ വണ്ടിയിൽ കയറാൻ പാടില്ല എന്ന ചിന്താഗതിയാണ് സതീശന്.

കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ.സുധാകരനെ ആ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിലും സതീശന്റെ കളികളുണ്ട്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് മുസ്ലിംലീഗ് ആയിരിക്കും. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലും വകുപ്പുകൾ നിശ്ചയിച്ചിരുന്നത് മലപ്പുറത്ത് നിന്നായിരുന്നുവെന്ന് വെള്ളാപ്പള്ളി ആക്ഷേപം ഉന്നയിച്ചു.

സംസ്ഥാനത്ത് നിലവിൽ വർഗ്ഗീയ കലാപങ്ങൾ ഇല്ലെന്നും പിണറായി സർക്കാർ വന്നതിന് ശേഷം സമാധാനപരമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യു.ഡി.എഫ് ഭരണകാലത്താണ് മാറാട് കലാപം ഉണ്ടായത്. മുസ്ലിം സമുദായത്തിന് താൻ എതിരല്ല, എന്നാൽ മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങളെ താൻ എതിർക്കുന്നുവെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു.

എൻ.എസ്.എസുമായി പഴയകാലത്തെപ്പോലെ കൊമ്പ് കോർക്കാൻ ഇനി എസ്.എൻ.ഡി.പി തയ്യാറല്ലെന്നും ഇരു സംഘടനകളും ഒന്നിച്ച് നീങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസുമായി യോജിച്ചു പോകുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ജനുവരി 21-ന് ആലപ്പുഴയിൽ എസ്.എൻ.ഡി.പി യോഗം ഭാരവാഹികളുടെ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ താൻ മുന്നോട്ടുവെച്ച ‘നായാടി മുതൽ നമ്പൂതിരി വരെ’ എന്ന മുദ്രാവാക്യത്തിൽ മാറ്റം വരുത്തിയതായും ഇനി ‘നായാടി മുതൽ നസ്രാണി വരെ’ എന്ന ശൈലിയായിരിക്കും സ്വീകരിക്കുകയെന്നും വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. ക്രൈസ്തവർ ഇന്ന് വലിയ ഭയപ്പാടിലാണ് ജീവിക്കുന്നതെന്നും അവർക്ക് സംരക്ഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top