വെള്ളാപ്പള്ളിയുടെ വെളിപാടുകള്‍ തുടരുന്നു; പാലയില്‍ എല്ലാം ക്രിസ്ത്യാനികള്‍ക്ക്; പറയുന്നത് ഈഴവന്റെ കാര്യം; ജോസ് കെ മാണി സൂത്രക്കാരന്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയം രാമപുരത്ത് മീനച്ചില്‍- കടുത്തുരുത്തി എസ്എന്‍ഡിപി ശാഖാസംഗമത്തില്‍ പാലയില്‍ ക്രിസ്ത്യന്‍ ആധിപത്യമാണെനാനണ് വെള്ളാപ്പള്ളി ആരോപിച്ചത്. തദ്ദേശ സ്ഥാപനങ്ങളില്‍ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും വെള്ളാപ്പള്ളി പരിതപിച്ചു.

ജോസ് കെ മാണിയെ കണക്കറ്റ് വിമര്‍ശിക്കുകയും ചെയ്തു. മാണി സാര്‍ സഹായിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്എന്‍ഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാല്‍ മകന്‍ സൂത്രക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. വര്‍ഗീയവാദിയല്ല. തന്റെ സമുദായത്തിന്റെ കാര്യമാണ് പറഞ്ഞത്. സമുദായത്തിന്റെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ അത് വര്‍ഗീയതയാകും. ലീഗിനോട് പറയേണ്ട കാര്യങ്ങള്‍ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത തനിക്കുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ALSOM READ : ഈഴവനായ കെ സുധാകരനെ ഒതുക്കി; സതീശൻ ഈഴവ വിരോധി… വീണ്ടും വെള്ളാപ്പള്ളി നടേശൻ

മലപ്പുറം പ്രസംഗം വളച്ചൊടിച്ചാണ് വിമര്‍ശിച്ചത്. സാമൂഹിക നീതി അവിടെ നിഷേധിക്കുന്നണ്ട്. നാഴികയ്ക്ക് നാല്‍പ്പതു വട്ടം മതേതരത്വം പറയുന്ന ലീഗിന് മുസ്ലിം അല്ലാത്ത ഒരു എംഎല്‍എയും ഇല്ല. ഇത് സത്യമായ കാര്യമാണ്. ഇത് പറയുമ്പോള്‍ വര്‍ഗീയവാദി ആക്കിയിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top