വീണ്ടും മുസ്ലിം വിരുദ്ധത വാരിവിതറി വെള്ളാപ്പള്ളി; ലീഗിന്റെ ശ്രമം ഇസ്ലാമിക രാജ്യം സൃഷ്‌ടിക്കാനെന്ന് ആരോപണം

മുസ്ലിം ലീഗിനും കോൺഗ്രസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ കോൺഗ്രസിന് മുസ്ലിം ലീഗ് എന്ന ഊന്നുവടിയില്ലാതെ മുന്നോട്ടു പോകാനാവില്ല. മുസ്ലിം ലീഗ് ഈ നാട്ടിൽ മുസ്ലിം രാജ്യം സൃഷ്ടിക്കാനും ശരിയത്ത് നിയമം നടപ്പിലാക്കാനും ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Also Read : ഈഴവനായ കെ സുധാകരനെ ഒതുക്കി; സതീശൻ ഈഴവ വിരോധി… വീണ്ടും വെള്ളാപ്പള്ളി നടേശൻ
നോമ്പ് സമയത്ത് മലപ്പുറത്ത് ഒരു ചായക്കടപോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. വോട്ട് ബാങ്ക് കാട്ടി ഭരിക്കുന്ന സർക്കാരുകളെ ഭീഷണിപ്പെടുത്തുന്ന നടപടിയാണ് മുസ്ലിം വിഭാഗം സ്വീകരിക്കുന്നതെന്നും എടത്വാ സെയ്ൻ്റ് അലോഷ്യസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന എസ്എൻഡിപി യോഗം ശാഖ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്‌ത് കൊണ്ട് വെള്ളാപ്പള്ളി പറഞ്ഞു.
Also Read : ഈഴവർക്ക് എന്താണ് നൽകിയതെന്ന് സതീശൻ പറയട്ടെ? പ്രതിപക്ഷ നേതാവിനെതിരെ വെള്ളാപ്പള്ളി
കാലാകാലങ്ങളായി കുട്ടനാട്ടുകാരുടെ വോട്ട് വാങ്ങിക്കുന്നവർക്ക് കുട്ടനാട്ടുകാരെ ആവശ്യമില്ലെന്നും സംഘടിതമായി ഒത്തുചേർന്നാൽ മാത്രമേ സമുദായത്തിന് അർഹമായത് വാങ്ങിയെടുക്കാൻ പറ്റൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാകാര്യങ്ങൾ വിശദീകരിച്ചു. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here