ലക്ഷ്യമിടുന്നത് ഉപമുഖ്യമന്ത്രി സ്ഥാനം; ലീഗ് അവസരവാദികളെന്നും വെള്ളാപ്പള്ളി

മുസ്ലിംലീഗിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
മുസ്ലിംലീഗിനെതിരെ രൂക്ഷമായ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ലീഗ് അവസരവാദ രാഷ്ട്രീയത്തിന്റെ ആളുകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


ലീഗ് നാളെ ഇടതുമുന്നണിക്കൊപ്പം ചേർന്നാലും ആരും അത്ഭുതപ്പെടില്ല. വർഗീയതയുടെ ചവിട്ടുപടികൾ ഉപയോഗിച്ച് ഉപമുഖ്യമന്ത്രി പദവിയിൽ എത്താനാണ് ലീഗ് ശ്രമിക്കുന്നതെന്നും യോഗനാദം മാസികയിലെ മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു.

“മുസ്ലിംലീഗിന്റെ മതേതര പൊയ്മുഖം” എന്ന പേരിലുള്ള മുഖപ്രസംഗത്തിലാണ് ഈ വിമർശനം. മലബാർ കലാപം നടന്ന മണ്ണിൽ നിന്ന് ഉയർന്നു വന്ന പാർട്ടിയാണ് ലീഗ് എന്ന കാര്യം ഭൂരിപക്ഷ സമൂഹം മറന്നുപോയത് അവർ ചെയ്ത തെറ്റാണെന്ന് വെള്ളാപ്പള്ളി നടേശൻ പറയുന്നു. മുസ്ലിം വോട്ട് ബാങ്കിന്റെ മൊത്തക്കച്ചവടം പേടിച്ചാണ് മുന്നണി രാഷ്ട്രീയം ലീഗിനെയും കെ എം ഷാജിയെപ്പോലുള്ള നേതാക്കളെയും ചുമക്കുന്നതെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

ഒൻപതര വർഷമായി അധികാരത്തിൽ നിന്ന് മാറി നിൽക്കുന്നതിൻ്റെ ബുദ്ധിമുട്ട് മറ്റുള്ളവർക്ക് നേരെ തീർക്കരുതെന്നും വെള്ളാപ്പള്ളി നടേശൻ ലീഗിനെ വിമർശിച്ചു. ലീഗ് നാളെ ആരുടെ കൂടെ കൂടിയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം യോഗനാദം മാസികയിലെ മുഖപ്രസംഗത്തിൽ കൂട്ടിച്ചേർത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top