‘ജോലിക്ക് ആളെയെടുക്കുന്നതിന് മുമ്പ് തിരിച്ചറിയൽ രേഖകൾ പരിശോധിക്കുക’; യോഗി ആദിത്യനാഥ്

യുപിയിൽ നിയമവിരുദ്ധമായി താമസിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി എടുക്കുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊതുജനങ്ങളോട് പ്രധാന അഭ്യർത്ഥനയുമായി എത്തിയത്. ആരെയെങ്കിലും ജോലിക്ക് എടുക്കുന്നതിന് മുമ്പ് അവരുടെ തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്താനാണ് അദ്ദേഹത്തിന്റെ നിർദേശം.
സംസ്ഥാനത്തിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്. ‘നുഴഞ്ഞുകയറ്റക്കാർക്ക് ചുവപ്പ് പരവതാനി വിരിക്കാൻ കഴിയില്ലെന്ന്’ സുപ്രീം കോടതി പറഞ്ഞിരുന്നു. അതുപോലെ, നിയമം ലംഘിച്ച് രാജ്യത്തേക്ക് വരുന്നവരെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
റോഹിംഗ്യക്കാരും ബംഗ്ലാദേശികളും ഉൾപ്പെടെ നിയമവിരുദ്ധമായി താമസിക്കുന്നവരെ കണ്ടെത്താൻ യുപി സർക്കാർ കർശനമായ നടപടി ആരംഭിച്ചിട്ടുണ്ട്. പാവപ്പെട്ട പൗരന്മാർക്ക് ലഭിക്കേണ്ട സർക്കാർ സഹായങ്ങൾ നിയമവിരുദ്ധ താമസക്കാർക്ക് ലഭിക്കുന്നത് തടയാനാണ് ഈ നടപടി. സംശയം തോന്നുന്ന വിദേശികളെ തിരിച്ചറിഞ്ഞ്, അവർക്കായി പ്രത്യേക തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here