സിപിഎമ്മിന്റെ ആഗോള അയ്യപ്പ സംഗമത്തിന് ചെക്ക് വച്ച് വിശ്വാസ സംഗമം; നടക്കുന്നത് ബിജെപി പിന്തുണയോടെ !!!

അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സംഗമം സംഘടിപ്പിക്കും. ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും സംയുക്തമായാണ് വിശ്വാസ സംഗമം നടത്തുന്നത്. ഈ മാസം 22നാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുക. അമിത് ഷാ, യോഗി ആദിത്യനാഥ് അടക്കമുള്ളവരെ വിശ്വാസ സംഗമത്തിലേക്ക് എത്തിക്കാനാണ് ശ്രമം.
വിശ്വാസ സംഗമമാണ് യാഥാർത്ഥ ഭക്തരുടെ സംഗമം എന്ന നിലയിലേക്ക് മാറ്റാനാണ് ഹിന്ദു ഐക്യവേദി ഉൾപ്പടെ ശ്രമം നടത്തുന്നത്. ഇതിൽ പന്തളം കൊട്ടാരത്തെ പങ്കെടുപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. ഇതിനായി കുമ്മനം രാജശേഖരൻ കൊട്ടാരവുമായി ചർച്ച നടത്തും. ഇതിലൂടെ സർക്കാർ നടത്തുന്ന ആഗോള സംഗമം തട്ടിപ്പ് ആണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പരിപാടിയിൽ ബിജെപി നേരിട്ട് പങ്കെടുക്കില്ലെങ്കിലും പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here