ഇന്ത്യ മുന്നണി ഇലക്ഷൻ അട്ടിമറിക്കുമോ? കൂറുമാറ്റമുണ്ടാകുമെന്ന് കോൺഗ്രസ്; മുന്നൊരുക്കങ്ങളുമായി BJP

നാളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ് ഇരുമുന്നണിയും. ഇലക്ഷനിൽ കൂറുമാറ്റം ഉണ്ടാകുമെന്ന് കോൺഗ്രസ് പ്രചരണത്തിന് പിന്നാലെ തങ്ങളോടൊപ്പമുള്ള എംപിമാരെ ചേർത്തു പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഇന്ത്യ സഖ്യം നടത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമമാണെന്നാണ് ബിജെപി നിരീക്ഷണം. എൻഡിഎ എംപിമാരുടെ വോട്ട് ഉറപ്പിക്കാൻ അമിത്ഷാ തന്നെ നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. കൂടാതെ എൻഡിഎ എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അത്താഴ വിരുന്ന് ഒരുക്കം.

Also Read : മുന്‍കൂട്ടി അറിയിക്കാതെ മൂവന്തി നേരത്ത് രാജിക്കത്തുമായി ധന്‍കര്‍; രാഷ്ട്രപതി ഭവനെ വട്ടംചുറ്റിച്ച് ഉപരാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ ലംഘനം

തിരഞ്ഞെടുപ്പ് ദിവസം അടുത്തതോടെ ഇരുമുന്നണികളും വിജയസാധ്യത വിലയിരുത്തുകയും ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തുകയുമാണ്. ഇരുകക്ഷികളുടെയും എംപിമാരുടെ യോഗം ഇന്ന് ചേരും. നിലവിൽ വോട്ടർമാരുടെ എണ്ണം 781 ആണ്, വോട്ടർ പട്ടിക തയ്യാറാക്കിയ ശേഷം മരണപ്പെട്ട ഷിബു സോറൻ ഉൾപ്പെടെ ഏഴ് ഒഴിവുകളുണ്ട്. അട്ടിമറി ഒന്നും ഉണ്ടായില്ലെങ്കിൽ എൻഡിഎ സ്ഥാനാർഥിയായ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ പ്രതിപക്ഷ സ്ഥാനാർത്ഥി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിക്കെതിരെ 120 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കും.

Also Read : ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി; പിന്നിൽ കണ്ണിൽ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്ന് ജയറാം രമേശ്

320ലധികം വോട്ടുകൾ രേഖപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി ജയിച്ചാലും പ്രതിപക്ഷത്തിന് അത് വലിയ നേട്ടമാകുമെന്ന് കണക്കാക്കപ്പെടുന്നു. 2002 ൽ സുശീൽ കുമാർ ഷിൻഡെ 454 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2022 ലെ തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻഖർ 528 വോട്ടുകൾ നേടിയിരുന്നു. ഇപ്രാവശ്യം എൻഡിഎ സ്ഥാനാർത്ഥി 500ന് മുകളിൽ വോട്ടുകൾ നേടാൻ സാധ്യതയില്ല.

രഹസ്യ വോട്ടെടുപ്പായതിനാൽ ക്രോസ്-വോട്ടിംഗ് ഇരുപക്ഷവും പ്രതീക്ഷിക്കുന്നു. എങ്ങനെ വോട്ട് ചെയ്യണമെന്ന് ബിജെപി തങ്ങളുടെ എംപിമാരെ പരിശീലിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷം ഇന്ന് സംവിധാൻ സദനിലെ സെൻട്രൽ ഹാളിൽ ഒരു മോക്ക് പോൾ നടത്തി തങ്ങളുടെ എംപിമാരെ വോട്ടെടുപ്പിനായി തയ്യാറാക്കും. പ്രതിപക്ഷം ശക്തമാകുന്നു എന്ന കോൺഗ്രസ് വാദത്തിന്റെ വിലയിരുത്തലാകും നാളെ നടക്കാൻ പോകുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top