ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി; പിന്നിൽ കണ്ണിൽ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്ന് ജയറാം രമേശ്

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഘറിന്റെ രാജി തികച്ചും അപ്രതീക്ഷിതമായിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസില്‍ നാല് ദിവസത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം വൈകാതെ തന്നെ ഓഫീസില്‍ തിരിച്ചെത്തി.
ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് പറഞ്ഞ 74കാരനായ ധന്‍കര്‍ ചികിത്സ തുടരുകയാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ചേര്‍ന്ന് നടത്തിയ ഒരു ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജി. രാജിക്കുപിന്നില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കപ്പുറം ചില കാരണങ്ങളുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാജി ഞെട്ടിപ്പിക്കുന്നതെന്ന് കോൺഗ്രസ്. രാജിക്ക് പിന്നിൽ കണ്ണിൽ കാണുന്നതിലും അപ്പുറം എന്തോ ഉണ്ടെന്നു ജയ് റാം രമേശ് പറഞ്ഞു. വൈകുന്നേരം ഏകദേശം 5 മണി വരെ അദ്ദേഹത്തോടൊപ്പം താനും മറ്റ് നിരവധി എംപിമാരുണ്ടായിരുന്നുവെന്ന് ജയ്റാം രമേശ് പറഞ്ഞു. വൈകുന്നേരം 7:30 ന് ഫോണിൽ അദ്ദേഹവുമായി താൻ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘സംശയമില്ല, ജഗ്ദീപ് ധൻഘഡിന് അദ്ദേഹത്തിന്റെ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജിയിൽ കണ്ണിൽ കാണുന്നതിലും അപ്പുറം എന്തോ ഉണ്ട്. ഊഹാപോഹങ്ങൾക്ക് സമയമല്ല.
Also Read : രാജ്യത്തിന്റെ അഭിമാനം കാത്ത ഓപ്പറേഷന്‍; രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കണ്ട് വിശദീകരിച്ച് പ്രധാനമന്ത്രി മോദി
സർക്കാരിനെയും പ്രതിപക്ഷത്തെയും ഒരുപോലെ കാണുന്ന വ്യക്തിയായിരുന്നു ജഗ്ദീപ്. നാളെ ഉച്ചയ്ക്ക് 1 മണിക്ക് ബിസിനസ് അഡൈ്‌വസറി കമ്മിറ്റിയുടെ ഒരു യോഗം അദ്ദേഹം നിശ്ചയിച്ചിരുന്നു. ജുഡീഷ്യറിയുമായി ബന്ധപ്പെട്ട ചില പ്രധാന പ്രഖ്യാപനങ്ങളും അദ്ദേഹം നടത്താനിരിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടട്ടെ, പക്ഷേ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി ധൻഘഡിനെ മനസ്സ് മാറ്റാൻ പ്രേരിപ്പിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. രാജ്യത്തിൻ്റെ താൽപ്പര്യത്തിന് വേണ്ടിയാണ് ഇത്. പ്രത്യേകിച്ച് കർഷക സമൂഹത്തിന് വലിയ ആശ്വാസം ലഭിക്കും. ജയ്റാം രമേശ് എക്‌സിൽ കുറിച്ചു.
ഏകദേശം മൂന്ന് വര്‍ഷത്തോളം രാജ്യസഭാ അധ്യക്ഷനായി ധന്‍കര്‍ സേവനമനുഷ്ഠിച്ചു. ജൂലൈ 23ന് ജയ്പൂരിലേക്ക് നടത്തുന്ന തന്റെ ഔദ്യോഗിക യാത്രയെക്കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ട് 50ല്‍ അധികം എംപിമാര്‍ ഒപ്പിട്ട കത്ത് ലഭിച്ചതായി ധന്‍കര്‍ തിങ്കളാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. രാജ്യസഭയില്‍ ലഭിച്ച കത്ത് പ്രതിപക്ഷ എംപിമാര്‍ മാത്രമാണ് ഒപ്പിട്ടിരുന്നത്. അതിനാൽ ഈ നീക്കം കേന്ദ്രസർക്കാരിന് അറിവുണ്ടായിരുന്നില്ല. തുടര്‍ന്ന് വിഷയത്തില്‍ മുന്നോട്ട് പോകാന്‍ അദ്ദേഹം സെക്രട്ടറി ജനറലിനോട് നിര്‍ദേശിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here