കൊഞ്ചി ചിരിച്ചും ചിണുങ്ങി കരഞ്ഞും അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍; സംസ്ഥാന വ്യാപകമായി വിദ്യാരംഭ ചടങ്ങുകള്‍

ആദ്യാക്ഷരമെഴുതി ലക്ഷക്കണക്കിന് കുരുന്നുകള്‍. സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ ജാതി, മതഭേദമെന്യേ ആയിരങ്ങളെത്തുകയാണ്.
തിരൂര്‍ തുഞ്ചന്‍ പറമ്പിലും തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തിലും വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു. പ്രധാന ക്ഷേത്രങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. പറവൂര്‍ മൂകാംബിക ക്ഷേത്രം, കോട്ടയം പനച്ചിക്കാട് ,ചോറ്റാനിക്കര ക്ഷേത്രം, തൃശ്ശൂരിലെ ചേര്‍പ്പ് തിരുവുള്ളക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും വലിയ തിരക്കുണ്ട്.
മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേല്‍ ദുര്‍ഗാദേവി വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി എന്നാണ് ഐതിഹ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here