മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം പ്രഖ്യാപിച്ച് വിജയ്; രാഷ്ട്രീയ പര്യടനവും നിർത്തി

തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം പ്രഖ്യാപിച്ച് വിജയ്. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. കൂടാതെ വിജയുടെ രാഷ്ട്രീയ പര്യടനവും നിർത്തിവച്ചു. ടിവികെ നേതാക്കളുടെ അടിയന്തര ഓൺലൈൻ യോഗത്തിനുശേഷം ആണ് തീരുമാനമെടുത്തത്. വിജയെ ഉടൻ അറസ്റ്റ് ചെയ്യില്ലെന്നാണ് റിപ്പോർട്ട്. വിഷയം നാളെ കോടതിയിൽ ഉന്നയിച്ചേക്കും.

അതേസമയം, സംഭവത്തിന് പിന്നാലെ അനുശോചനം രേഖപ്പെടുത്തി തമിഴ് താരങ്ങളും രംഗത്തെത്തി. കമലഹാസൻ, രജനീകാന്ത് എന്നിവർ എക്സിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. വാർത്ത ഞെട്ടലും ദുഃഖവും ഉണ്ടാക്കിയെന്നാണ് നടൻ കമലഹാസൻ പ്രതികരിച്ചത്. മരിച്ചവർക്ക് അർഹമായ ധനസഹായം നൽകണമെന്നും രക്ഷപ്പെട്ടവർക്ക് കൃത്യമായ ചികിത്സ നൽകണമെന്നും നടൻ തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു. വാർത്ത ഹൃദയഭേദകമെന്നും അതീവ ദുഃഖം ഉണ്ടാക്കിയെന്നും രജനികാന്തും പ്രതികരിച്ചു.

39 പേരാണ് കരൂർ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ എല്ലാവരുടെയും മൃതദേഹവും തിരിച്ചറിഞ്ഞു. ഇതിൽ 28 പേർ കരൂർ സ്വദേശികളാണ്. അപകടം ഉണ്ടായ ഉടൻ തന്നെ വിജയ് സംഭവ സ്ഥലത്തു നിന്നും പോയത് വിവാദത്തിന് വഴി വച്ചു. 32 പേരുടെ പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയാതയാണ് വിവരം. ഇനി ഏഴുപേരുടെ പോസ്റ്റ്‍മോര്‍ട്ടമാണ് പൂര്‍ത്തിയാകാനുള്ളത്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കഴിഞ്ഞ രാത്രിയാണ് കരൂരിൽ വിജയുടെ റാലിക്കിടെ ദാരുണ സംഭവം ഉണ്ടായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top