രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും ഒന്നാകുന്നു; വിവാഹം ഫെബ്രുവരിയിൽ

വർഷങ്ങളായുള്ള പ്രണയത്തിനൊടുവിൽ അവർ ഒന്നാവുകയാണ്. മലയാളികളുടെയടക്കം പ്രിയപ്പെട്ട താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയുമാണ് ഒന്നിക്കാൻ പോകുന്നത്. വിവാഹിതരാകാൻ പോകുന്നു എന്ന വാർത്ത നാളുകൾക്ക് മുമ്പേ തന്നെ പ്രചരിച്ചിരുന്നു. എന്നാൽ താരങ്ങൾ ഇതുവരെയും അത് സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോൾ ഇരുവരുടെയും എൻഗേജ്മെന്റ് വാർത്തകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പുറത്തുവന്ന വാർത്തകൾ പ്രകാരം കഴിഞ്ഞ ദിവസമാണ് ഇവരുടെ എൻഗേജ്മെന്റ് നടന്നത്. എന്നാൽ ഇതുവരെയും ഇരുവരും എൻഗേജ്മെന്റ് ചിത്രങ്ങളോ വിവാഹിതരാകാൻ പോകുന്ന വിവരമോ പ്രഖ്യാപിച്ചിട്ടില്ല. എന്നാലും താരങ്ങളുടെ അടുത്ത വൃത്തങ്ങൾ പറയുന്ന റിപ്പോർട്ടുകൾ പ്രകാരം ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്തവർഷം ഫെബ്രുവരിയിലാണ് വിവാഹം നടക്കുക എന്നാണ് വിവരം. എന്നാൽ പലതവണ നിശ്ചയം നടക്കുമെന്ന വാർത്തകൾ പുറത്ത് വന്നതിനാൽ തന്നെ ഇത് സത്യമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇരുവരുടെയും എൻഗേജ്മെന്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതെല്ലാം ഒറിജിനൽ ആണോ എന്ന കാര്യം വ്യക്തമല്ല. സോഷ്യൽ മീഡിയയിൽ ആളുകൾ തിരയുകയാണ് ഇവരുടെ ചിത്രങ്ങൾക്കായി. ചില ആരാധകർ അത് കണ്ടുപിടിക്കുകയും ചെയ്തു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ന്യൂയോർത്തിൽ നടന്ന പരിപാടിയിൽ ഇരുവരും ഒന്നിച്ച് പങ്കെടുത്തിരുന്നു. സിംഗിൾ അല്ലെന്ന് രണ്ടുപേരും പറഞ്ഞെങ്കിലും ആരാണ് പങ്കാളി എന്ന് വെളിപ്പെടുത്താൻ ഇരുവരും തയ്യാറായില്ല.

2018ലാണ് ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെ ഇരുവരും പ്രണയത്തിലായത് എന്നാണ് വിവരം. പിന്നീട് അങ്ങോട്ട് മിക്ക സിനിമകളും അവർ ഒന്നിച്ച് അഭിനയിച്ചു. ഇത് ആരാധകരിൽ പ്രതീക്ഷ ഉണർത്തി. ‘കുബേര’യാണ് രശ്മികയുടെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ‘കിംഗ്ഡം’ ആണ് വിജയ് ദേവരക്കൊണ്ടയുടെ പുതിയ ചിത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top