‘വിജയ്’ എന്നാൽ അവൾക്ക് ഉയിർ; നായകനെ കാണാൻ പോയത് 2 വയസുള്ള മകനെ സഹോദരിയെ ഏൽപിച്ച്

നടൻ വിജയുടെ കടുത്ത ആരാധികയായിരുന്നു 22കാരിയായ ബൃന്ദ. ഇന്നലെ കരൂരിൽ സൂപ്പർസ്റ്റാറിന്റെ റാലിയിൽ ആവേശഭരിതയായിരുന്നു അവൾ. രണ്ട് വയസ്സുള്ള മകനെ സഹോദരിയുടെ കൂടെ നിർത്തി നായകനെ ഒരു നോക്ക് കാണാൻ പ്രതീക്ഷയോടെ അവൾ വേദിയിലേക്ക് ഓടുകയായിരുന്നു. എന്നാൽ ആ പോക്കിൽ ഒരു തിരിച്ചുവരവ് ഉണ്ടാകില്ല എന്ന് ആരും കരുതിയില്ല.

മണിക്കൂറുകൾക്ക് ശേഷം, കരൂരിൽ അപകടമുണ്ടായെന്ന വാർത്ത അറിഞ്ഞപ്പോൾ കുടുംബാംഗങ്ങൾ നിരന്തരം വിളിച്ചു. പക്ഷെ ആ ഫോൺ എടുക്കാൻ അവൾ ജീവനോടെ ഉണ്ടായില്ല. രാത്രി 10 മണിക്ക് ശേഷം ഫോൺ സ്വിച്ച് ഓഫ് ആയി. ഇന്ന് രാവിലെ, ബൃന്ദയുടെ ഭർത്താവ് അവരുടെ ഫോട്ടോ സംഘാടകർക്ക് അയച്ചു കൊടുത്തു. തുടർന്നാണ് അവൾ ജീവനോടെയില്ല എന്ന വാർത്ത എല്ലാവരും അറിഞ്ഞത്.

മരണങ്ങളിൽ വിജയ് അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം നഷ്ടപരിഹരം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതിനോട് ബൃന്ദയുടെ കുടുംബം രൂക്ഷമായാണ് പ്രതികരിച്ചത്. ‘പണം വേണ്ട സഹോദരിയെ മതിയെന്നാണ്’ കുടുംബം പറഞ്ഞത്. പൊതുയോഗങ്ങൾക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യാതെ അപകടങ്ങൾ വിളിച്ചു വരുത്തിയിട്ട് നടത്തുന്ന പ്രഖ്യാപനങ്ങൾ അർത്ഥശൂന്യമാണ്. നഷ്ടപരിഹാരം ഒന്നിനും ഒരു പരിഹാരമല്ലെന്നും ബൃന്ദയുടെ സഹോദരി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top