വിവാദ നായകർ ഒന്നിച്ചപ്പോൾ! വിജയ് മല്യയുടെ പിറന്നാൾ ആഘോഷമാക്കി ലളിത് മോദി

ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞ വിവാദ വ്യവസായി വിജയ് മല്യയുടെ 70-ാം ജന്മദിനത്തിന് മുന്നോടിയായി ലണ്ടനിൽ ആഡംബര പാർട്ടി സംഘടിപ്പിച്ച് മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി. ലണ്ടനിലെ ബെൽഗ്രേവ് സ്ക്വയറിലുള്ള മോദിയുടെ വസതിയിലായിരുന്നു ആഘോഷം. ബയോകോൺ സ്ഥാപകൻ കിരൺ മജുംദാർ ഷാ ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

‘കിംഗ് ഓഫ് ഗുഡ് ടൈംസ്’ എന്ന പേരിലാണ് ലളിത് മോദിയും പങ്കാളി റീമയും ചേർന്ന് വിജയ് മല്യയ്ക്ക് വേണ്ടി പാർട്ടി ഒരുക്കിയത്. പ്രശസ്ത ഹോളിവുഡ് നടൻ ഇദ്രിസ് എൽബ, ഫാഷൻ ഡിസൈനർ മനോവിരാജ് ഖോസ്‌ല തുടങ്ങിയവർ ചടങ്ങിലെ താരങ്ങളായിരുന്നു. കിരൺ മജുംദാർ ഷാ ഇദ്രിസ് എൽബയുമായി സംസാരിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പ്രശസ്ത ഫോട്ടോഗ്രാഫർ ജിം റൈഡൽ ആണ് പാർട്ടിയുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഈ മാസം ആദ്യം ലളിത് മോദിയുടെ 63-ാം ജന്മദിനവും ഇരുവരും ചേർന്ന് ലണ്ടനിലെ പ്രശസ്ത ക്ലബ്ബിൽ ആഘോഷിച്ചിരുന്നു. കൂടാതെ ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ൽ പങ്കെടുത്ത മറ്റൊരു കരോക്കെ പാർട്ടിയും അടുത്തിടെ നടന്നിരുന്നു.

സാമ്പത്തിക കുറ്റകൃത്യങ്ങൾ ചുമത്തപ്പെട്ടതിനെ തുടർന്ന് ഇന്ത്യ വിട്ട ലളിത് മോദിയും വിജയ് മല്യയും നിലവിൽ ലണ്ടനിലാണ് താമസം. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ഇരുവരും നിഷേധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഇവരെ വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top