SV Motors SV Motors

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ 50-ാം ചിത്രം; ‘മഹാരാജ’യുടെ ടെെറ്റില്‍ പോസ്റ്ററെത്തി

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ 50-ാം ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ‘മഹാരാജ’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടെെറ്റില്‍ പോസ്റ്റർ പ്രേക്ഷകർക്കായി പങ്കുവച്ചുകൊണ്ടാണ് പ്രഖ്യാപനം. ‘കുരങ്ങു ബൊമ്മൈ’ ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഥിലൻ സ്വാമിനാഥനാണ് ചിത്രമൊരുക്കുന്നത്.

ഫെബ്രുവരിയില്‍ തന്നെ ചിത്രത്തെ സംബന്ധിച്ച സൂചനകളുണ്ടായിരുന്നെങ്കിലും ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിരുന്നില്ല. നിലവില്‍ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. പുതുമയുള്ള തിരക്കഥയും രസകരമായ കഥാസന്ദർഭങ്ങളുമാണ് ‘മഹാരാജ’ പ്രേക്ഷകർക്കായി ഒരുക്കുന്നതെന്ന് സംവിധായകന്‍ നിഥിലന്‍ നേരത്തെ പ്രതികരിച്ചിരുന്നു.

വിജയ് സേതുപതിക്ക് പുറമെ, അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവർ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിരാമി, അരുൾ ദോസ്, മുനിഷ് കാന്ത്, ബോയ്‌സ് മണികണ്ഠൻ, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗർ, പി എൽ തേനപ്പൻ എന്നിവരാണ് ചിത്രത്തിന്റെ മറ്റു താരനിര.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top