വിജയിക്ക്‌ ചെക്ക് വച്ച് ബിജെപി; കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ‍്യപ്പെട്ട് ബിജെപി സുപ്രീം കോടതിയെ സമീപിച്ചു. ബിജെപി നേതാവ് ഉമാ ആനന്ദാണ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.നേരത്തെ സിബിഐ അന്വേഷണം വേണമെന്ന ആവശ‍്യപ്പെട്ടുള്ള ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളുകയായിരിന്നു ഇതിനെതിരേയാണ് ഉമാ ആനന്ദ് അപ്പീൽ നൽകിയിരിക്കുന്നത്.

വെള്ളിയാഴ്ച അപ്പീൽ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ‍്യക്തമാക്കി.ദുരന്തം അന്വേഷിക്കാൻ മദ്രാസ് ഹൈക്കോടതി പ്രത‍്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അസ്ര ഗാർഗ് ഐപിഎസ്ന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. തമിഴക വെട്രി കഴകത്തിന്‍റെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top