അസ്ഥി ഭാഗങ്ങൾ കിട്ടിയത് 6 വർഷങ്ങൾക്ക് ശേഷം; വിജിലിനെ കൊന്ന് ചതുപ്പിൽ താഴ്ത്തിയത് ബാല്യകാല സുഹൃത്തുക്കൾ

ആറു വർഷങ്ങൾക്ക് മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി വിജിലിന്റെ അസ്ഥി ഭാഗങ്ങൾ ചതുപ്പിൽ നിന്നും കണ്ടെത്തി. സരോവരം പാർക്കിലെ ചതുപ്പിൽ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിനോടൊപ്പം മൃതദേഹം കെട്ടിതാഴ്ത്താൻ ഉപയോഗിച്ച കല്ലുകളും ലഭിച്ചിട്ടുണ്ട്. ഒരു മാസത്തോളമായി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നിർണായക കണ്ടെത്തൽ.

വിജിലിന്റെതാണെന്ന് സംശയിക്കുന്ന ഷൂ കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ചിരുന്നു. ഈ പ്രദേശത്തു തുടർന്ന് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് വിജിൽ മരിച്ചെന്നും തെളിവ് നശിപ്പിക്കാൻ വേണ്ടി മൃതദേഹം ചതുപ്പിൽ കുഴിച്ചു മൂടിയെന്നുമാണ് സുഹൃത്തുക്കൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. പ്രതികളായ നിഖിൽ, ദീപേഷ് എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് രജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

വിജിലിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ഏലത്തൂർ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികളിലേക്ക് എത്തിയെങ്കിലും തുടരന്വേഷണം എങ്ങും എത്തിയിരുന്നില്ല. തുടർന്ന് സ്റ്റേഷൻ എസ്എച്ച്ഒ ആയി ചാർജ് എടുത്ത രഞ്ജിത്ത് കെയർ സിറ്റി പൊലീസ് കമ്മീഷണർ ടി നാരായണന്റെ നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പുതിയ കണ്ടെത്തൽ.

2019 മാർച്ചിൽ ആണ് വിജിലിനെ കാണാതായത്. ബ്രൗൺഷുഗർ അധികമായി ശരീരത്തിൽ കയറിയതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സുഹൃത്തുക്കൾ വെളിപ്പെടുത്തിയത്. നിഖിലാണ് വിജിലിന് മയക്കുമരുന്ന് കുത്തിവച്ചത്. ഇവർ ചെറുപ്പകാലം മുതലേ സുഹൃത്തുക്കളായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top