വിനായകൻ ഇത്തവണ അടൂരിനെതിരെ !! പതിവുതെറ്റിക്കാതെ തെറിയും അശ്ലീലവും നിറച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്

ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും അവരുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അപമാനിച്ച നടൻ വിനായകൻ ഇത്തവണ വാളെടുക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ. മുൻ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണ പോർമുഖം എന്ന് മാത്രം. തലസ്ഥാനത്ത് നടന്ന സിനിമാ കോൺക്ലേവിൽ ജാതിപറഞ്ഞ് പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ ആണ് നടൻ്റെ പുതിയ പ്രതിഷേധം.

അടൂരിനൊപ്പം ഗായകൻ യേശുദാസും വിനായകൻ്റെ കോപത്തിന് ഇരയായിട്ടുണ്ട്. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നത് ശരിയല്ലെന്ന് ഗായകൻ മുൻപ് പ്രസംഗിച്ചത് ചൂണ്ടിക്കാട്ടിയാണ് അശ്ലീലവും തെറിയും കലർത്തി വിനായകൻ എഴുതുന്നത്. അടൂരിൻ്റെയും യേശുദാസിൻ്റെയും ചിന്തകൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എന്നാണ് നടൻ പറയാൻ ശ്രമിക്കുന്നതെന്ന് വ്യക്തം.

എന്നാൽ കാമ്പുള്ള വിമർശനവും തിരിച്ചടിക്കുന്നത് വിനായകൻ്റെ കാര്യത്തിൽ ഇതാദ്യമല്ല. ഉപയോഗിക്കുന്ന ഭാഷയാണ് വിവാദം ക്ഷണിച്ചു വരുത്തുന്നത്. പലവട്ടം അറസ്റ്റും കേസും ഉണ്ടായിട്ടും സ്ഥിരം ശൈലി വിട്ടുപിടിക്കാൻ നടൻ തയാറില്ല. പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാകട്ടെ, ഒറ്റ വരി പോലും അതിൽ നിന്ന് എടുത്ത് എഴുതാൻ കഴിയാത്ത വിധം വഷളൻ ആണ്. സ്ക്രീൻ ഷോട്ട് പോലും മാന്യ വായനക്കാരെ കാണിക്കാൻ കഴിയാത്തിനാൽ വാർത്തക്കൊപ്പം ചേർക്കുന്നില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top