വിഎസ് അധിക്ഷേപത്തിൽ വിനായകനെതിരെ കേസില്ലെന്ന് പോലീസ്; ഫെയ്സ്ബുക്ക് എഴുത്തിൽ നടൻ്റെ വിചിത്ര നിലപാട്

വിവാദ ഫെയ്സ്ബുക്ക് പോസ്റ്റിൽ നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കേസെടുക്കാൻ വകുപ്പില്ലെന്ന് കാട്ടി കൊച്ചി സൈബർ പൊലീസാണ് വിനായകനെ ചോദ്യം ചെയ്തത്. താൻ ഫെയ്സ് ബുക്കിൽ കവിതയെഴുതിയതാണെന്നാണ് വിനായകൻ മൊഴി നൽകിയത്.

Also Read : വിനായകൻ ഇത്തവണ അടൂരിനെതിരെ !! പതിവുതെറ്റിക്കാതെ തെറിയും അശ്ലീലവും നിറച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്

വിഎസ് അന്തരിച്ച സമയത്ത് ഫെയ്സ്ബുക്കിൽ ഇട്ട പോസ്റ്റിനെക്കുറിച്ചായിരുന്നു ചോദ്യം ചെയ്യൽ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വിനായകനെതിരെ പരാതി നൽകിയിരുന്നു. ഫെയ്സ് ബുക്കിലൂടെ നിരന്തരം അധിക്ഷേപങ്ങളും അശ്ലീലങ്ങളും പ്രചരിപ്പിക്കുന്നെന്നും വിനായകൻ പൊതുശല്യമാണെന്നുമായിരുന്നു പരാതി.

Also Read : അധിക്ഷേപം നിർത്താതെ വിനായകൻ; അതിരുകടന്ന നീക്കം തടയാൻ പോലീസ്

എല്ലാ കലാകാരന്മാർക്കും വിനായകൻ അപമാനമാണെന്നും സർക്കാർ പിടിച്ചു കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം അടൂർ ഗോപാലകൃഷ്ണനെതിരെയും, യേശുദാസിനെതിരെയും അസഭ്യം നിറച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റ് വിനായകൻ ഇട്ടിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top