വിപഞ്ചികയുടെ മരണം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി; ഉത്തരവ് ഉടൻ പുറത്തിറക്കും.

ഷാർജയിൽ ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരിക്കും കേസ് അന്വേഷിക്കുക.
വിപഞ്ചിയുടെ മരണത്തിൽ നാട്ടിൽ കേസെടുത്തു അന്വേഷണം ആരംഭിക്കണമെന്ന ആവശ്യവുമായി വിപഞ്ചികയുടെ അമ്മ ഷൈലജ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുണ്ടറ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
2025 ജൂലൈ 9നാണ് വിപഞ്ചികയേയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നായിരുന്നു വിപഞ്ചികയുടെ മരണം. പീഡനങ്ങൾ വിവരിച്ചുള്ള പോസ്റ്റ് വിപഞ്ചിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തുടർന്നാണ് ഭർതൃ വീട്ടുകാർക്കെതിരെ ആത്മഹത്യ പ്രേരണാ, സ്ത്രീധന പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here