‘നിയമപരമായ അവകാശം ഭർത്താവിന്’; മൃതദേഹം എന്തിന് നാട്ടിൽ കൊണ്ടുവരണമെന്ന് ഹൈക്കോടതി..

ഷാർജയിൽ ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്ന് മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്ത കേസിൽ ഹർജി പരിഗണിച്ച് ഹൈക്കോടതി. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയുടെ സഹോദരി ഹർജി നൽകിയിരുന്നു. ഇതാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ബെഞ്ച് പരിഗണിച്ചത്.

മൃതദേഹത്തിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ മൃതദേഹം നാട്ടിലേക്കു കൊണ്ടുവരണമെന്ന ഉത്തരവിടാൻ എങ്ങനെയാണ് സാധിക്കുക എന്നും കോടതി ചോദിച്ചു. വിദേശത്ത് വച്ചാണ് മരണം സംഭവിച്ചത്. അവിടുത്തെ പോലീസും അന്വേഷണം നടത്തുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ ഇടപെടുന്നതിലെ സംശയവും കോടതി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യൻ എംബസിയെയും വിപഞ്ചികയുടെ ഭർത്താവിനെയും കേസിൽ കക്ഷി ചേർക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നാളെ മറുപടി വന്നശേഷം ആകും തീരുമാനമെടുക്കുക.

വിപഞ്ചികയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും, മൃതദേഹം ഷാർജയിൽ തന്നെ സംസ്കരിക്കാനാണ് ഭർത്താവിന്റെ നീക്കമെന്നും ഹർജിയിൽ പറയുന്നുണ്ട്. അതിനാൽ മൃതദേഹം എത്രയും പെട്ടെന്ന് തന്നെ നാട്ടിൽ എത്തിക്കാൻ കോടതി ഇടപെടണം എന്നായിരുന്നു ആവശ്യം. വിവാഹം കഴിഞ്ഞത് മുതൽ ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നും കൊടിയ പീഡനമാണ് വിപഞ്ചിക നേരിട്ടതെന്നും ഹർജിയിൽ ഉണ്ട്. വിപഞ്ചികയുടെ അമ്മയായ ഷൈലജ വിദേശത്ത് ആയതിനാലാണ് അമ്മയുടെ സഹോദരി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top