വൈഭവിയുടെ കുഞ്ഞ് ശരീരം സംസ്‌കരിക്കുന്നത് നോക്കി നിന്ന് നിതീഷ്; വിപഞ്ചികയുടേത് നാട്ടിലെത്തിക്കും

ഭര്‍ത്താവിന്റെ ക്രൂരതകള്‍ സഹിക്കാന്‍ കഴിയുന്നില്ലെന്ന് കുറിപ്പ് എഴുതിയ ശേഷം ആത്മഹത്യ ചെയ്ത് വിപഞ്ചികയുടെ ഒന്നര വയസുകാരി മകള്‍ വൈഭവിയുടെ സംസ്‌കാരം ദുബായില്‍ നടന്നു. വൈഭവിയെ കൊന്ന ശേഷമാണ് വിപഞ്ചിക ആത്മഹത്യ ചെയ്തത് എന്നാണ് നിഗമനം. അല്‍ നഹ്ദയിലെ താമസസ്ഥലത്ത് ഈ മാസം എട്ടിനാണ് കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി വിപഞ്ചികയേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും പീഡനങ്ങള്‍ വിവരിച്ച് സോഷ്യല്‍ മീഡിയയില്‍ വിപഞ്ചിക കുറിപ്പ് ഇട്ടിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം ഭര്‍ത്താവ് നിതീഷ് ഇത് ഡിലീറ്റ് ചെയ്തു. ഇതിനിടയില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇത് കണ്ടതാണ് നിര്‍ണായകമായത്. ഇരുവരുടേയും മൃതദേഹം നാട്ടിലെത്തിക്കാന്‍ കുടുംബം ശ്രമിച്ചെങ്കിലും നിതീഷ് അനുവദിച്ചില്ല. ഇന്നലെ തന്നെ തിരക്കിട്ട് മകളുടെ മൃതദേഹം സംസ്‌കരിക്കാനും ശ്രമിച്ചിരുന്നു.
ഷാര്‍ജയിലെ നിയമം അനുസരിച്ച് കുട്ടിയുടെ മൃതദേഹം അച്ഛന് വിട്ടുകൊടുക്കണം എന്നാണ്. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന് സംസ്‌കാരം നിശ്ചയിച്ചത്. നിതീഷ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. വിപഞ്ചികയുടെ അമ്മയും സഹോദരനും ചടങ്ങിന് എത്തിയിരുന്നു. വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here