വിസ്മയ കേസില്‍ പ്രതി കിരണിന് ജാമ്യം നല്‍കി സുപ്രീം കോടതി; ഉള്ളുലഞ്ഞ് ദൈവം ശിക്ഷിക്കുമെന്ന് പിതാവിന്റെ പ്രതികരണം

കേരള മനസാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. നിലവില്‍ പരോളിലുള്ള പ്രതിക്ക് അപ്പീലില്‍ തീരുമാനം ആകുന്നതുവരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി 10 വര്‍ഷം തടവും 12 ലക്ഷം രൂപ പിഴയുമാണ് ഭര്‍ത്താവ് കിരണിന് ശിക്ഷയായി വിധിച്ചത്.
ഈ വിധിക്കെതിരെ കിരണ്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം വൈകിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരഗണിച്ച സുപ്രീം കോടതി ഹൈക്കോടതി അപ്പീലില്‍ തീരുമാനം എടുക്കുന്നതുവരെ ശിക്ഷാവിധി മരവിപ്പിച്ച് പ്രതിക്ക് ജാമ്യം അനുവദിച്ചു. പരോളിലാണ് എന്നതു കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.
തനിക്കെതിരെ ആത്മഹത്യാപ്രേരക്കുറ്റം തെളിയിക്കാനായില്ലെന്നാണ് കിരണ്‍ ഹര്‍ജിയില്‍ വാദിച്ചിത്. താന്‍ മാധ്യമവിചാരണയുടെ ഇരയാണ്. തന്റെ പ്രേരണ മൂലമാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും കിരണ്‍ ചൂണ്ടികാട്ടി.
സുപ്രീംകോടതി വിധി വിഷമിപ്പിച്ചു എന്ന പ്രതികരണവുമായി വിസ്മയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ രംഗത്ത് എത്തി. വല്ലാത്തൊരു വിധിയാണ് ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് എന്താണ് നടന്നതെന്ന് അറിയില്ല. കിരണിനെ കോടതി ശിക്ഷിച്ചില്ലെങ്കിലും ദൈവം ശിക്ഷ നല്‍കുമെന്നാണ് വിശ്വാസിക്കുന്നതെന്നും ത്രിവിക്രമന്‍ നായര്‍ പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here