‘Over Confidence’ വേണ്ട; തമ്മിലടി ഉണ്ടാകരുത്… മുന്നറിയിപ്പുമായി രാഹുൽ ഗാന്ധി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയത്തിന്റെ പേരിൽ അമിത ആത്മവിശ്വാസം വേണ്ടെന്ന് രാഹുൽ ഗാന്ധി. അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും ബിജെപിക്കും എതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം കാഴ്ചവയ്ക്കണം. മുതിർന്ന നേതാക്കളുമായി സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യുമ്പോഴാണ് രാഹുൽ ഈ ഉപദേശം നൽകിയത്.

അമിത ആത്മവിശ്വാസം മാറ്റിവച്ച് നേതൃത്വം യാഥാർത്ഥ്യബോധത്തോടെ പ്രവർത്തിക്കണം. എൽഡിഎഫ് സർക്കാർ എല്ലാ മേഖലകളിലും പരാജയമാണ്. എന്നിരുന്നാലും, അവരുടെ സംഘടനാ ശക്തിയെ കുറച്ചുകാണരുത്. ബിജെപിക്കും സംഘടനാ ശക്തിയുണ്ടെന്ന് രാഹുൽ ഓർമിപ്പിച്ചു. അതിനാൽ, കേരളത്തിലെ കോൺഗ്രസ് ജാഗ്രത പാലിക്കണമെന്ന് രാഹുൽ നേതാക്കളോട് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയുന്നു.

മുതിർന്ന നേതാക്കളുമായുള്ള രാഹുൽ ഗാന്ധിയുടെ കൂടിക്കാഴ്ച ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു. തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ വസതിയിലായിരുന്നു ചർച്ച നടന്നത് . ആന്റണിയുമായി നേരിട്ട് ചർച്ച നടത്തണമെന്ന് രാഹുൽ നേതാക്കളോട് പറയുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top