‘കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന്‍ ഡോക്ടറെ കാണട്ടെ…’ മന്ത്രി റിയാസിന് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

പ്രധാനമന്ത്രി പങ്കെടുത്ത് വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന്റെ വേദിയില്‍ നേരത്തെ എത്തിയതില്‍ സിപിഎം ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മന്ത്രി മുഹമ്മദ് റിയാസാണ് കടുത്ത വിമര്‍ശനം ഉന്നയിച്ചത്. അതിനാല്‍ മറുപടിയും റിയാസിനാണ് നല്‍കിയിരിക്കുന്നത്. താന്‍ നേരത്തെ എത്തിയതില്‍ ഒരു രാജവംശത്തിലെ മരുമകന് സങ്കടമാണ്. ആ സങ്കടത്തിന് എന്താണ് മരുന്നെന്ന് അദ്ദേഹം ഡോക്ടറെ പോയി കാണണം എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി.
91 മുതല്‍ തുടങ്ങിയതാണ് വിഴിഞ്ഞം പദ്ധതി. എന്നാല്‍ അത് സാക്ഷാത്കരിക്കാന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വരേണ്ടി വന്നു. ഇന്ത്യ മുഴുവനും ഇതൊരു പ്രധാന പദ്ധതിയാണിത്. ബിജെപി പ്രവര്‍ത്തകര്‍ നേരത്തെ വരുന്നുണ്ട്. അപ്പോള്‍ സംസ്ഥാന പ്രസിഡന്റും അവര്‍ക്കൊപ്പം തന്നെ എത്തണം. പ്രവര്‍ത്തകര്‍ ഭാരത് മാതാ കീ ജയ് പറയുമ്പോള്‍ താനും അത് ഏറ്റ് വിളിക്കും. ഇതെല്ലാം കാണുമ്പോള്‍ കമ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് വല്ലാത്ത സൂക്കേട് വരുന്നത് സ്വഭാവികമാണ്. അതിന് ഒരു സൈക്കോളജിസ്റ്റിനെ കണ്ടാല്‍ മതിയെന്നും രാജീവ് പറഞ്ഞു.
ഇത് സംബന്ധിച്ച് എത്രവേണമെങ്കിലും ട്രോളിക്കോളൂ, എത്രവേണമെങ്കിലും തെറി പറഞ്ഞോളൂ, പക്ഷേ, ബിജെപി-എന്‍ഡിഎ ട്രെയിന്‍വിട്ടു. ഇനി വികസിത കേരളമാണ് ഞങ്ങളുടെ ലക്ഷ്യം. അവിടെ എത്തുന്നത് വരെ ഈ ട്രെയിന്‍ നില്‍ക്കില്ല. അതില്‍ ഇടതുപക്ഷത്തെ വോട്ടര്‍മാര്‍ക്ക് കയറണമെങ്കില്‍ കയറുക. മരുമകന് കയറണമെങ്കില്‍ കയറുക. വികസിത കേരളമാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here