ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിൻ രക്തസാക്ഷിയല്ല; മേഖല കമ്മിറ്റി നടപടി തള്ളി വി.കെ സനോജ്

പാനൂർ കുന്നോത്ത് പറമ്പിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റിയുടെ നടപടി തള്ളി സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. ഷെറിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനല്ലെന്നും കുന്നോത്ത്പറമ്പ് മേഖലാ സമ്മേളനത്തിന്റെ അനുശോചന പ്രമേയത്തിൽ ഷെറിന്റെ പേര് വായിച്ചിട്ടില്ലെന്നും സനോജ് വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഏപ്രിൽ അഞ്ചിനാണ് പാനൂർ സ്വദേശി ഷെറിൻ ബോംബ് നിർമ്മിക്കുന്നതിനിടെ ബോംബ് പൊട്ടി കൊല്ലപ്പെട്ടത്. ഷെറിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനല്ലെന്ന് സി.പി.എം അന്ന് തന്നെ നിലപാടെടുത്തിരുന്നു. ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളെ സംബന്ധിച്ച സി.പി.എം നിലപാടിൽ മാറ്റമില്ലെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും വ്യക്തമാക്കിയിരുന്നു.
എന്നാൽ, കഴിഞ്ഞ ആഴ്ച നടന്ന ഡി.വൈ.എഫ്.ഐ മേഖല സമ്മേളനത്തിൽ ഷെറിന്റെ പേര് രക്തസാക്ഷി പ്രമേയത്തിൽ ഉൾപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഈ നടപടിയാണ് ഇപ്പോൾ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് തള്ളിപ്പറഞ്ഞിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here