മലമൂത്രങ്ങൾക്കായി സ്യൂട്ട്കേസ്, മൊബൈൽ ഫുഡ് ലാബ്; ആരെയും വിശ്വാസമില്ലാതെ പുടിൻ

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിൻ ഡൽഹിയിൽ എത്തിയിരിക്കുകയാണ്. വലിയ വലിയ പ്രതിരോധ കരാറുകളും എണ്ണക്കച്ചവടങ്ങളും ഒക്കെയാണ് അജണ്ട. ആഗോള പ്രാധാന്യമുള്ള പുടിന്റെ ഈ സന്ദർശനത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ സംവിധാനങ്ങളെ കുറിച്ചുള്ള കൗതുകകരമായ ചില വാർത്തകൾ ഇപ്പോൾ ചർച്ചയായി കൊണ്ടിരിക്കുകയാണ്. എവിടെ പോയാലും അദ്ദേഹത്തിൻ്റെ കൂടെ ഒരു അദൃശ്യമായ കോട്ടയുണ്ടാകും. റഷ്യൻ രഹസ്യ സൂക്ഷിപ്പുകാരുടെ വൻപട. നമ്മളൊക്കെ വിദേശത്ത് പോകുമ്പോൾ ഫോണും ഡ്രസ്സും പാസ്പോർട്ടുമൊക്കെയാകും എടുക്കുക. പക്ഷെ പുടിൻ കൂടെകൂട്ടൂന്നത് വേറെ ചില ഐറ്റംസാണ്. കൗതുകകരമായ ആ വസ്തുതകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

Also Read : ഒറ്റക്കൊമ്പനായി ഇന്ത്യ; ഭീഷണികളുടെ വേലി തകർത്തെറിഞ്ഞ് പുടിനെ സ്വീകരിക്കുന്ന ചരിത്രനീക്കം

ലോകത്തെ ഏറ്റവും ശക്തമായ സുരക്ഷാ ഏജൻസികളിലൊന്ന്, FSO അഥവാ ഫെഡറൽ പ്രൊട്ടക്റ്റീവ് സർവീസ്. അവരാണ് റഷ്യൻ പ്രസിഡന്റിന് കാവൽ നിൽക്കുന്നത്. അവരെ തിരഞ്ഞെടുക്കുന്ന പ്രോസസ് തന്നെ ഹോളിവുഡ് സിനിമ പോലെയാണ്. 35 വയസ്സ് കവിയാത്തവരെ, അതികഠിനമായ പരീക്ഷകൾക്കും കായിക പരിശീലനങ്ങൾക്കും ശേഷം മാത്രമേ റഷ്യൻ പ്രസിഡന്റ് അംഗരക്ഷകരായി തിരഞ്ഞെടുക്കു. ചലിക്കുന്ന റോബോട്ടുകൾ പോലെ അവരെ രൂപപ്പെടുത്തിയെടുക്കും. വിദേശയാത്രക്ക് രണ്ടാഴ്ച മുൻപ്, പുടിൻ്റെ അംഗരക്ഷകർ ക്വാറൻ്റൈനിൽ പോകും. കാരണം അവർ വഴി ഒരു അണുബാധ പോലും പ്രസിഡന്റിന് ഉണ്ടാകരുത്. അത്രക്കും കരുതലോടെയാണ് റഷ്യ പ്രസിഡന്റിന്റെ കാക്കുന്നത്.

റഷ്യൻ പ്രസിഡിന്റിന്റെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് ലോകം മുഴുവൻ ചർച്ചയായ ഏറ്റവും വിചിത്രമായ കാര്യം പുടിൻ്റെ കൂടെ ഒരു പൂപ് സ്യൂട്ട്‌കേസ് (Poop Suitcase) അഥവാ വിസർജ്യങ്ങൾ ശേഖരിക്കാനുള്ള പ്രത്യേക ബ്രീഫ്‌കേസ് ഉണ്ടാകും എന്നതാണ്. ചില രാജ്യങ്ങളിൽ അദ്ദേഹം പോർട്ടബിൾ ടോയ്‌ലെറ്റ് പോലും ഉപയോഗിക്കാറുണ്ട്. വിദേശത്ത് ഒരു ടോയ്‌ലെറ്റ് ഉപയോഗിച്ചാൽ പോലും, അതിലെ മാലിന്യം അംഗരക്ഷകർ ഒരു പ്രത്യേക ബാഗിലാക്കി സീൽ ചെയ്ത് തിരികെ റഷ്യയിലേക്ക് കൊണ്ടുപോകും. എന്തിനാണിങ്ങനെ, എന്നല്ലേ? ആരെങ്കിലും ഈ വിസർജ്യങ്ങൾ പരിശോധിച്ചാൽ, പുടിൻ്റെ ആരോഗ്യ വിവരങ്ങൾ, അദ്ദേഹം കഴിക്കുന്ന മരുന്നുകൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ചോർന്നുപോകും. ഇത് തടയാൻ വേണ്ടിയുള്ള ഒരു അതിരഹസ്യ ഓപ്പറേഷനാണിത്.

Also Read : പുട്ടിൻ്റെ മലമൂത്രങ്ങൾ ശേഖരിക്കാൻ Poop Suitcase !! ആരോഗ്യസ്ഥിതി ശത്രുരാജ്യം അറിയാതിരിക്കാൻ രാഷ്ട്രനേതാക്കളുടെ കരുതൽ

പുടിൻ്റെ ഭക്ഷണത്തെ പോലും അവർ സംശയത്തോടെയാണ് നോക്കുന്നത്. അദ്ദേഹം കഴിക്കാൻ പോകുന്ന ഓരോ വിഭവവും, ഒരു തരി വിഷാംശം പോലുമില്ലെന്ന് ഉറപ്പുവരുത്താൻ, പ്രത്യേക ഫുഡ് ലാബ് അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഒരു തരി വിഷാംശം പോലും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അത് പുടിന് മുന്നിൽ എത്തൂ. ലോകത്തെവിടെ പോയാലും, അദ്ദേഹത്തിൻ്റെ ഭക്ഷണം, വെള്ളം, ശൗചാലയം എല്ലാം അതീവ സുരക്ഷിതമായാണ് റഷ്യ കൈകാര്യം ചെയ്യുന്നത്.

മറ്റൊരു ശ്രദ്ധേയമായ ഘടകം പുടിൻ്റെ ഔദ്യോഗിക വിമാനം തന്നെയാണ്. ആഡംബര സംവിധാനങ്ങൾ നിറഞ്ഞ ഒരു കൊട്ടാരം തന്നെയാണത്, ഒരു പറക്കും സൈനിക കമാൻഡ് സെൻ്റർ. ‘ഫ്ലൈയിംഗ് ക്രെംലിൻ’ (Flying Kremlin) എന്നാണ് അതിന്റെ വിളിപ്പേര്. മിസൈലുകളെ പ്രതിരോധിക്കാനുള്ള സംവിധാനം, മെഡിക്കൽ സെന്റർ, കോൺഫറൻസ് റൂം, ജിം എല്ലാം അതിലുണ്ട്. അടിയന്തര സാഹചര്യത്തിൽ, ഒരു ആണവാക്രമണത്തിന് തുടക്കമിടാനുള്ള ബട്ടൺ പോലും അതിൽ സജ്ജമാണ്. കൂടാതെ, ഡ്യൂപ്ലിക്കേറ്റുകളായ രണ്ട് വിമാനങ്ങൾ കൂടി ബാക്കപ്പായി മിക്കപ്പോഴും പ്രസിഡൻ്റിൻ്റെ വിമാനത്തിന് പിന്നാലെ ഉണ്ടാകും.

ഇന്ത്യയിൽ പുടിൻ ഉപയോഗിക്കുന്ന കാർ ശ്രദ്ധിച്ചിരുന്നോ? അദ്ദേഹത്തിൻ്റെ ഔദ്യോഗിക കാറായ ഔറസ്, (Aurus) ഒരു ടാങ്ക് പോലെയാണത്. വെടിയുണ്ടകളോ, സ്ഫോടനങ്ങളോ ഒന്നും അതിനെ ബാധിക്കില്ല. കൂടാതെ ഡ്രോണുകളെ വെടിവച്ചിടാൻ ശേഷിയുള്ള ആന്റി ഡ്രോൺ ഇന്റർസെപ്റ്ററുകൾ വരെ വാഹനത്തിലുണ്ട്. പുടിന് നൽകുന്ന ഈ സൗകര്യങ്ങൾ ഒരു വ്യക്തിയുടെ സുരക്ഷ മാത്രമല്ല, റഷ്യൻ രഹസ്യങ്ങളും അധികാരവും സംരക്ഷിക്കാനുള്ള ആ രാജ്യത്തിന്റെ ദേശീയ ദൗത്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top