വോട്ടര്‍ അധികാര്‍ യാത്രയുമായി ബീഹാറിനെ ഇളക്കി മറിക്കാന്‍ രാഹുല്‍ ഗാന്ധി; ഭരണഘടനയെ രക്ഷിക്കാനുളള യുദ്ധമെന്ന് പ്രഖ്യാപനം

നിയമസഭാ തിരഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാര്‍ മുഴുവന്‍ സഞ്ചരിക്കാന്‍ രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഉന്നയിച്ച വോട്ടുചോരി ആരോപണം ഉയര്‍ത്തിയുള്ള വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് സസാറാമില്‍ തുടക്കമായി. 13 ദിവസങ്ങളിലായി 20 ജില്ലകളിലൂടെയാണ് യാത്ര. ആര്‍ജെഡി നേതാവ് ജ്വേസി യാദവ് അടക്കമുള്ള പ്രതിപക്ഷസ നേതാക്കള്‍ക്കൊപ്പമാണ് രാഹുലിന്റെ ബിഹാര്‍ സഞ്ചാരം.

വോട്ടര്‍പട്ടികയില്‍ ഏറെ പരാതികള്‍ നിലനില്‍ക്കുന്ന ബിഹാറില്‍ തന്നെ വോട്ടുചോരി ഉയര്‍ത്തി ഗുണം ഉണ്ടാക്കാനാണ് രാഹുലിന്റെ ശ്രമം. ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമെന്നാണ് തന്റെ പോരാട്ടങ്ങള്‍ക്ക് രാഹുല്‍ തന്നെ നല്‍കിയിരിക്കുന്ന വിശേഷം. ഒപ്പം തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്നു.

ബിജെപി ജയിക്കുന്നത് കള്ളവോട്ട് കൊണ്ടാണ്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കുന്നില്ല. സിസിടിവി ദൃശ്യങ്ങളോ ഡിജിറ്റല്‍ തെളിവുകളോ കമ്മിഷന്‍ നല്‍കിയിട്ടില്ല. സമിലും ബംഗാളിലും മഹാരാഷ്ട്രയിലും വോട്ടുചോരി നടന്നു. ബിഹാറിലും അതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അത് ഒരു കാരണവശാലും അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യാ മുന്നണി നേതാക്കളെ എല്ലാം രംഗത്തിറക്കി ശക്തിപ്രകടനമാക്കി മാറ്റാനുളള ശ്രമത്തിലാണ് കോണ്‍ഗ്രസ്. സെപ്റ്റംബര്‍ ഒന്നിന് പട്ന ഗാന്ധി മൈതാനിയിലെ സമാപന റാലിയിലേക്ക് എല്ലാവരേയും ക്ഷണിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top