വോട്ടർ പട്ടികയിൽ മുഴുവൻ ഡ്രൈ ഫ്രൂട്ട്സ്! കാജു, ബദാം, പിസ്ത; ഈ ബൂത്തിൽ വോട്ട് ചെയ്യാൻ പോയാൽ വിശക്കും ഉറപ്പ്

മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിലെ രണ്ട് പോളിംഗ് സ്റ്റേഷനുകളിൽ വോട്ടർമാരുടെ പേരുകൾ കേട്ടാൽ ആരും ഒന്ന് അമ്പരക്കും. കാരണം, ഇവിടത്തെ വോട്ടർ പട്ടികയിൽ, കാജു, ബദാം, പിസ്ത എന്നിങ്ങനെയുള്ള പേരുകളാണ്. അതുപോലെ, ടിവി, ആന്റിന എന്നിങ്ങനെയും പേരുകളുണ്ട്.
ബോളിവുഡ് താരങ്ങളായ ധർമ്മേന്ദ്ര, ഹേമ മാലിനി, ജിതേന്ദ്ര, ദിലീപ് കുമാർ എന്നിവരുടെ പേരുകളും ഇവിടെ വോട്ടർമാർക്കുണ്ട്. സോൾജ്യർ, ദേശ് പ്രേമി, പർദേശി പോലുള്ള സിനിമാ പേരുകളും ധാരാളമുണ്ട്. ഇവിടെ താമസിക്കുന്ന പർദ്ധി സമുദായക്കാരുടെ ജീവിത രീതിയാണ് ഈ പേരുകൾക്ക് കാരണം. അവർ ഒരു സ്ഥലത്തും സ്ഥിരമായി താമസിക്കാതെ യാത്ര ചെയ്യുന്നവരാണ്.
നാടോടികളായ ഇവർക്ക് കുട്ടികൾ ജനിക്കുമ്പോൾ, ആ സമയത്ത് ചുറ്റും കാണുന്ന പ്രധാനപ്പെട്ട കാര്യങ്ങളുടെ പേരുകളാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. കൂടാതെ അവർ കഴിക്കുന്ന പലഹാരങ്ങൾ, അടുത്തുള്ള തീയേറ്ററുകളിൽ ഓടുന്ന സിനിമയുടെ പേര് എന്നിങ്ങനെ നീളും.
ഇവിടത്തെ ഉദ്യോഗസ്ഥർക്ക് ആദ്യം ഈ പേരുകൾ കണ്ട് അത്ഭുതമായിരുന്നു. എങ്കിലും, എല്ലാവരുടെയും രേഖകളും തിരിച്ചറിയൽ കാർഡുകളും ശരിയാണ്. അതുകൊണ്ട് പേര് എന്താണെങ്കിലും, അവർക്കെല്ലാം വോട്ട് ചെയ്യാനും കഴിയും. കാരണം, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത്, പേരിനേക്കാൾ പ്രധാനം വോട്ടിനാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here