നേപ്പാളിലെ സമരാഹ്വാനം ടിക് ടോക്ക് വഴി; VPN വഹിച്ചത് വലിയ പങ്ക്; ‘ജെന്‍ സി’കളുടെ സമരമുറ ടെക്നോളജിയെ കൂട്ടുപിടിച്ച്

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നിരോധിച്ച നേപ്പാളിൽ ജെന്‍ സികൾ തെരുവിൽ സമരവുമായി ഒത്തുകൂടിയത് എങ്ങനെ എന്ന ചോദ്യങ്ങൾക്ക് വിരാമം. പഴയ പതിവ് സമരമുറകൾക്ക് പകരം ടെക്നോളജിയെ കൂട്ടുപിടിച്ചാണ് നേപ്പാൾ ജെന്‍ സികൾ ഒത്തുകൂടാനും സമരം ചെയ്യാനുമുള്ള ആഹ്വാനം നടത്തിയത്. തെരുവുകളില്‍ പ്രക്ഷോഭം ആളിപ്പടരും മുമ്പ് വാട്ട്‌സ്ആപ്പ്, ഫെയ്സ്ബുക് എന്നിവയുള്‍പ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ സർക്കാർ നിരോധിച്ചിരുന്നു. എന്നാൽ ടിക് ടോക്ക് അപ്പോഴും സജീവമായിരുന്നു. പ്രാദേശികമായി രജിസ്റ്റര്‍ ചെയ്യുകയും നേപ്പാളിലെ നിയമങ്ങള്‍ പാലിക്കാനും ടിക് ടോക്ക് തയ്യാറായിരുന്നു.മറ്റു ചില സോഷ്യൽ മീഡിയ പ്ലാറ് ഫോമുകളുടെ അപ്ഡേറ്റഡ് അല്ലാത്ത വേർഷനുകൾ മൊബൈലിലും കംപ്യുട്ടറിലും ലഭ്യമായിരുന്നു. ഇത് ഉപയോഗിച്ചാണ് തെരുവിലേക്ക് ജെന്‍ സികൾ ആളെ കൂട്ടിയത്.
Also Read : നേപ്പാളി യുവാവിനെ പ്രലോഭിപ്പിച്ച് ഐഎസ്ഐ നേടിയത് ഇന്ത്യൻ സിം കാർഡുകൾ; യുവാവ് പിടിയിൽ
കംപ്യൂട്ടറുകളുടെയും മൊബൈലുകളുടെയും സെര്‍വറുകളെ ബന്ധിപ്പിക്കുന്ന വിപിഎന്‍ (വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിച്ച് ജെന്‍ സികൾ നിരോധനത്തെ മറികടന്നെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സ്വിസ് ആസ്ഥാനമായ വിപിഎന്‍ ദാതാവായ പ്രോട്ടോണ്‍ പറയുന്നതനുസരിച്ച് നേപ്പാളില്‍നിന്നുള്ള വിപിഎന്‍ ഉപയോഗം കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോർട്ടുകൾ. വെറും മൂന്ന് ദിവസത്തിനുള്ളില്‍ 500 മുതല്‍ 68,000 ശതമാനം വരെ വര്‍ധനവ് ഉണ്ടായി. ഇത് പ്രക്ഷോഭകര്‍ക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വിവരങ്ങള്‍ പ്രചരിപ്പിക്കാനും പ്രതിഷേധത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കാനുമുള്ള പ്രധാന മീഡിയം ആയി മാറി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here