രാഷ്ട്രീയം മാത്രമല്ല അഭിനയവും വശമുണ്ട് വിഎസ്സിന്; അഭിനയിച്ചത് ഒരു സിനിമയിൽ മാത്രം

സമരപോരാട്ടങ്ങളുടെ വിപ്ലവ നായകൻ വിഎസ് അച്യുതാനന് രാഷ്ട്രീയം മാത്രമല്ല സിനിമയും വഴങ്ങും. ഒറ്റ സിനിമയിൽ മാത്രമാണ് വിഎസ് അഭിനയിച്ചത്. അതും അധികമാരും അറിയാത്ത രഹസ്യം. കൂത്തുപറമ്പിലെ ദൃശ്യ ആർട്സ് നിർമിച്ച ക്യാമ്പസ് ഡയറി എന്ന സിനിമയിലാണ് വിഎസ് അഭിനയിച്ചത്.

രാജ്മോഹൻ ഉണ്ണിത്താനെ പോലെയുള്ള നേതാക്കൾ സിനിമകളിൽ അഭിനയിച്ചത് പലർക്കും പരിചിതമായിരിക്കും. എന്നാൽ വിഎസിൻ്റെ കാര്യം അങ്ങനെയല്ല. സിനിമയിൽ തലകാണിക്കാൻ വിഎസ് സമ്മതിച്ചത് ചിത്രം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തി കൊണ്ടായിരുന്നു.

സമരസപ്പെടാത്ത പോരാട്ടങ്ങളുടെ അമരക്കാരനായി നിറഞ്ഞാടിയ വിഎസ്സിന് സിനിമയിൽ ലഭിച്ചതും സമര നേതാവിന്റെ വേഷമായിരുന്നു. കൂത്തുപറമ്പിലെ ജലചൂഷണത്തിനെതിരായ പോരാട്ടത്തെ പിന്തുണച്ച് എത്തിയ അദ്ദേഹം, വിഎസ് അച്യുതാനന്ദനായി തന്നെയാണ് സിനിമയിൽ വേഷമിട്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top