സമരസൂര്യൻ അസ്തമിച്ചു… വിട പ്രിയ വിഎസ്

മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മകൻ അരുൺകുമാറിന്റെ വീട്ടിൽ പൂർണ വിശ്രമത്തിലായിരുന്നു.

1986 മുതൽ 2009 വരെ സിപിഎം പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന വിഎസ് 2006ലാണ് മുഖ്യമന്ത്രി ആകുന്നത്. അതിന് മുമ്പും ശേഷവും പാർട്ടിയിലെ ജീർണതകളോട് നിരന്തരം കലഹിച്ച വിഎസ് അങ്ങനെ തന്നെയാണ്, കേരള രാഷ്ട്രീയം കണ്ടതിൽ ഏറ്റവും ജനസമ്മതിയുള്ള നേതാവായി മാറിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top