വിഎസിന് ആദരാഞ്ജലി അർപ്പിക്കാൻ മഴയെ തോൽപിച്ച് പതിനായിരങ്ങൾ; ദർബാർ ഹാളിൽ പൊതുദർശനം തുടരുന്നു

വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ദർബാർ ഹാളിൽ പൊതുദർശനം ആരംഭിച്ചു. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമുൾപ്പടെയുള്ള നേതാക്കൾ വി.എസിന് അന്തിമോപചാരം അർപ്പിച്ചു.

മഴയെപോലും അവഗണിച്ചു കൊണ്ട് പതിനായിരങ്ങളാണ് രാവിലെ തന്നെ അദ്ദേഹത്തെ കാണാൻ ദർബാർ ഹാളിൽ എത്തിച്ചേർന്നിരിക്കുന്നത്. എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ വിലാപയാത്രയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയ‌ടക്കമുള്ള നേതാക്കൾ രാവിലെ തന്നെ ദർബാർ ഹാളിലെത്തിയിരുന്നു.

ദർബാർ ഹാളിലെ പൊതുദർശനത്തിനുശേഷം ഉച്ചക്ക് 2 മണിക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് 4 മണിക്ക് ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‍കാരം നടക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top