വിലാപയാത്ര ആലപ്പുഴയിൽ; സംസ്കാരത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തേണ്ടി വരും; എംവി ഗോവിന്ദൻ

കണ്ണീരോടെ കേരളം വി എസ് അച്യുതാനന്ദന് വിട നൽകുയാണ്. അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. രാവിലെ 7.30 ഓടെയാണ് വിലാപയാത്ര കായംകുളത്ത് എത്തിയത്. കടന്നുപോകുന്ന പ്രദേശങ്ങളിലാകെ വൻ ജനാവലിയാണ് തടിച്ച് കൂടിയിരുന്നത്. കാത്തുനിന്ന ജനങ്ങളുടെ വികാരാവേശത്തിൽ വിഎസിന്റെ അന്ത്യയാത്ര മണിക്കൂറുകൾ വൈകി. കനത്ത മഴയെ പോലും അവഗണിച്ച് കൊണ്ട് സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ള ആബാലവൃദ്ധം ആളുകളാണ് പ്രിയ സഖാവിനെ ഒരു നോക്ക് കാണാനായി പാതയോരങ്ങളിൽ തടിച്ച് കൂടിയിരിക്കുന്നത്.

Also Read : വിഎസ് ശരിക്കും പുന്നപ്ര വയലാർ സരത്തിൽ പങ്കെടുത്തിട്ടുണ്ടോ? തുറന്ന് പറഞ്ഞത് മുഖ്യമന്ത്രിയായതിന് ശേഷം

ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകൻ പുന്നപ്ര വയലാറിന്റെ വിപ്ലവമണ്ണിലേക്ക് മടങ്ങുകയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ദർബാർ ഹാളിൽ നിന്ന് വിഎസിന്റെ ഭൗതികശരീരവുമായി തുടങ്ങിയ വിലാപയാത്ര തിരുവനന്തപുരം, കൊല്ലം ജില്ലകൾ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്.
ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വി എസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. ഒമ്പത് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ആലപ്പുഴയിൽ പുന്നപ്ര വയലാർ രക്തസാക്ഷികൾ ഉറങ്ങുന്ന വലിയ ചുടുകാട്ടിൽ ഇന്ന് വൈകീട്ടാണ് സംസ്കാരം. അഭൂതപൂർവമായ ജനക്കൂട്ടമാണ് വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കുന്നത്. അതുകൊണ്ടുതന്നെ സംസ്കാരത്തിന്റെ അടക്കമുള്ള സമയക്രമത്തിൽ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top