ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയിൽ

മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരം എന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
അനാരോഗ്യത്തെ തുടർന്ന് കുറെ നാളുകളായി വിഎസ് വീട്ടിൽ വിശ്രമത്തിലായിരുന്നു. മുതിർന്ന സിപിഎം നേതാക്കൾ മാത്രമാണ് അദ്ദേഹത്തെ സന്ദർശിച്ചിരുന്നത്. ഇ എം എസിനു ശേഷം സി പി എമ്മിന് കൃത്യമായ അജണ്ടകൾ ചിട്ടപ്പെടുത്തി കൊടുത്ത രാഷ്ട്രീയ നേതാവാണ് വിഎസ് അച്യുതാനന്ദൻ. രാഷ്ട്രീയ രംഗത്ത് നിന്നും വിഎസിന്റെ പിൻവാങ്ങൽ സിപിഎമ്മിന് വലിയ തിരിച്ചടികളാണ് നൽകിയത്. പാർട്ടി വിരുദ്ധ വികാരങ്ങളെ വഴിതിരിച്ചുവിടാൻ വലിയൊരു അളവ് വരെ വിഎസ് ഫാക്ടർ സി പി എമ്മിനെ സഹായിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here