എംഎം മണിയെയും ലംബോധരനെയും വെറുതെ വിടാത്ത വിഎസ് നടപടി; ചിന്നക്കനാൽ ഭൂമി വ്യാജ പട്ടയക്കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

ചിന്നക്കനാൽ വില്ലേജിലെ വേണാട് രണ്ടു സ്ഥലങ്ങളിലെ സർക്കാർ ഭൂമി വ്യാജപട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയ രണ്ടു കേസുകളിൽ മുൻമന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംബോധരനും മകൻ എംഎൽ ലെനീഷും ഉൾപ്പെടെയുള്ള പ്രതികൾ വിചാരണ നേരിടണമെന്നു ഹൈക്കോടതി. കഴിഞ്ഞ ദിവസം ജസ്റ്റിസ് എ ബദറുദ്ദീനാണ് വിചാരണ നേരിടണമെന്ന് ഉത്തരവിട്ടത്

Also Read : ശിവഗിരിയിലെ പോലീസ് അതിക്രമത്തിൽ പിണറായിയുടെ ആരോപണം തെറ്റ്; ജുഡീഷ്യല്‍ കമ്മിഷൻ റിപ്പോര്‍ട്ടില്‍ ആന്റണിക്കും പോലീസിനും ക്ലീന്‍ചിറ്റ്

2007 ൽ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കേ മൂന്നാർ കൈയേറ്റമൊഴിപ്പിക്കാൻ ദൗത്യസംഘത്തെ ചുമതലപെടുത്തിയിരുന്നു. ദൗത്യസംഘം നടത്തിയ പരിശോധനയിലാണു എംഎം ലംബോധരന്റെ ഭൂമി ഇടപാടുകൾ കണ്ടെത്തിയതും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതും. കൈയേറ്റമൊഴിപ്പിക്കാനുള്ള വിഎസിന്റെ തീരുമാനത്തിനെതിരേ അന്നത്തെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എംഎം മണി പരസ്യമായി രംഗത്തെത്തിയിരുന്നു.

Also Read : ജെന്‍സി രാഷ്ട്രീയത്തിലെ മിന്നും താരങ്ങള്‍ ‘പൂമരനും വാറുണ്ണിയും’; റോക്കറ്റ് വേഗത്തില്‍ വളരുകയും അതേ സ്പീഡില്‍ വീഴുകയും ചെയ്ത ദുരന്ത നായകര്‍

148/1 സർവേയിലെ 3.77 ഏക്കർ, സർവേ നമ്പർ 151/1 ലെ 3.98 ഏക്കർ സർക്കാർ ഭൂമികൾ കൈയേറിയെന്നാണു വിജിലൻസ് കുറ്റപത്രം. രണ്ടു കേസിലും ലംബോധരൻ പ്രതിയാണ്. ഒരു കേസിൽ ലെനീഷ് ഒന്നാം പ്രതിയും എംഎം ലംബോധരൻ ഒമ്പതാം പ്രതിയുമാണ്. രണ്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മുവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയതു ചോദ്യം ചെയ്താണു ലംബോധരനും മകനും ഹൈക്കോടതിയെ സമീപിച്ചത്. 14.02.2006 ൽ ചിന്നക്കനാൽ വില്ലേജിന്റെ രജിസ്റ്റർ വ്യാജമായി നിർമ്മിച്ച് പ്രതിയ്ക്ക് അനുകൂലമായി തെറ്റായ തണ്ടപ്പേര് നമ്പർ 3921 നൽകി, തണ്ടപ്പേർ 870 ൽ നിന്നു ഭൂമി കൈമാറ്റം ചെയ്തു വനഭൂമി തട്ടിയെടുത്തെന്നാണു കേസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top