വിഎസ് ശരിക്കും പുന്നപ്ര വയലാർ സരത്തിൽ പങ്കെടുത്തിട്ടുണ്ടോ? തുറന്ന് പറഞ്ഞത് മുഖ്യമന്ത്രിയായതിന് ശേഷം

വിഎസിനെ ശരിക്കും പുന്നപ്ര വയലാർ സമര നായകൻ എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ചരിത്രപരമായ തെറ്റിദ്ധാരണയാണ് തലമുറകൾ ഏറ്റെടുത്തിരിക്കുന്നത്. അത് തിരുത്തിയതാകട്ടെ വി എസ് തന്നെയും, മുഖ്യമന്ത്രിയായ ശേഷം. വിഎസിനായി ഉയർന്ന മുദ്രാവാക്യങ്ങളിൽ കൂടുതലും പുന്നപ്രയും വയലാറും സമരം നയിച്ച വിപ്ലവ നായകൻ എന്നത് എടുത്തു കാട്ടിക്കൊണ്ടാണ്. എന്നാൽ പുന്നപ്ര സമരത്തിൽ വിഎസ് പങ്കെടുത്തിട്ടില്ല എന്ന് വിഎസ് തന്നെ തുറന്നു പറയുകയുണ്ടായി.

2006ൽ വിഎസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് രണ്ടുദിവസം മുമ്പാണ് മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം തുറന്നു പറഞ്ഞത്. “തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ ഭരണത്തിനെതിരെ പ്രസംഗിച്ചതിന് വിഎസിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതിനാൽ പൂഞ്ഞാറിൽ ആണ് ഒളിച്ചു താമസിച്ചിരുന്നത്. പിന്നെ പുന്നപ്രയിൽ തിരിച്ചെത്തി ഒളിവിൽ കഴിഞ്ഞുകൊണ്ടുതന്നെ സമരത്തിനായുള്ള വോളണ്ടിയർമാരെ സജ്ജമാക്കുന്നതിൽ മുഴുകി”.
Also Read: പാമോലിന്‍ കേസ് ബാക്കിയാക്കി വിഎസിന്റെ മടക്കം; സാക്ഷാല്‍ കരുണാകരനെ നിലംപരിശാക്കിയ രാഷ്ട്രീയ തന്ത്രം
“വാരിക്കുന്തം പ്രയോഗിക്കാനും വെടി കൊള്ളാതിരിക്കാൻ ഉള്ള പരിശീലനവുമാണ് ആ സമയത്ത് നടത്തിയത്. പോലീസിനെ കാണുമ്പോൾ സഖാക്കൾ ഭയന്നു ഓടാതിരിക്കാൻ കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളും അവരിൽ രൂഢമൂലമാക്കി അങ്ങനെ ഞാൻ അടക്കമുള്ളവർ മുൻനിരയിൽ നിന്ന് പുന്നപ്ര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് ചെയ്തു. “അപ്പോഴാണ് എന്റെ പേരിൽ വാറണ്ട് നിലനിൽക്കുന്ന വിവരം സഖാക്കൾ ഓർമിപ്പിച്ചത്. ഉടൻ ഞാൻ പള്ളാതുരുത്തിയിലെ ഒരു വീട്ടിലേക്ക് പോയി. സമരം അക്രമാസക്തം ആയി എസ്ഐയെ കൊലപ്പെടുത്തി. സമരക്കാർ പലരും വെടിയേറ്റ് മരിച്ചു”.
Also Read: വിഎസ് പന്തല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയതെന്തിന്? 2002ലെ രാഷ്ട്രീയ കോളിളക്കം…
“പോലീസിൽ നിന്നും പിടിച്ചെടുത്ത തോക്കുമായി സഖാക്കൾ പള്ളാത്തുരുത്തിയിൽ ഞാൻ താമസിച്ച വീട്ടിൽ എത്തി നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. അതെല്ലാം കേട്ട് ഒരു ചെറു വള്ളത്തിൽ കയറി അവിടെനിന്നും സ്ഥലം വിട്ടു. കുമരകം കോട്ടയം വഴി പിന്നെയും പൂഞ്ഞാറിലേക്ക് പോയി. തുടർന്ന് അഞ്ചാം ദിവസം പോലീസ് അറസ്റ്റ് ചെയ്തു പാലാ ലോക്കപ്പിൽ ക്രൂരമായ മർദ്ദനമേറ്റു, പിന്നീട് നാലുവർഷ തടവിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി”.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here