പ്രിയ സഖാവിനോട് വിട പറഞ്ഞ് തലസ്ഥാന നഗരി; വിഎസ് അച്യുതാനന്ദന്റെ മൃതദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക്

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ഭൗതികശരീരം വഹിച്ചുകൊണ്ടു വിലാപയാത്ര ആലപ്പുഴയിലേക്ക്. മുൻകൂട്ടി നിശ്ചയിച്ചതുപോലെ ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് വിലാപയാത്ര ആരംഭിച്ചത്. തങ്ങളുടെ പ്രിയ സഖാവിന് അന്ത്യോപചാരമർപ്പിക്കാൻ റോഡിന് ഇരുവശവും ആളുകൾ തിങ്ങി നിറഞ്ഞിരിക്കുകയാണ്. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പൊതുദർശനത്തിൽ പ്രിയ നേതാവിന് അന്തിമോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

Also Read : കൊക്കക്കോളക്കെതിരെ വി എസ്

ചങ്കുപൊട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ട് പാർട്ടി പ്രവർത്തകർ വിഎസ് അച്യുതാനന്ദന് അന്ത്യോപചാരങ്ങൾ അർപ്പിച്ചു. രാത്രിയോടെ വിലാപയാത്ര ആലപ്പുഴ ജില്ലയിലേക്ക് എത്തിച്ചേരുമെന്നാണ് സിപിഎം നേതാക്കൾ അറിയിച്ചത്. തിരുവനന്തപുരം ജില്ലയിൽ 27 പോയിൻ്റുകളിലും കൊല്ലത്ത് 17 പോയിന്റുകളിലുമാണ് പൊതുദർശനം നടത്തുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top