പാർട്ടി പുറത്താക്കിയ ശേഷവും വിഎസ് പണം തന്നുവെന്ന് കെഎം ഷാജഹാൻ; ‘തൻ്റെ ജോലി കളയാനുളള പിണറായിയുടെ നീക്കവും അറിയിച്ചു’

വിഎസ് അച്യുതാനന്ദനെക്കുറിച്ചും, സിപിഎമ്മിലെ ജീർണതകൾക്കെതിരെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളെക്കുറിച്ചും ഇതുവരെ അറിയാത്ത കഥകൾ പലതും, പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹത്തിൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെഎം ഷാജഹാൻ വിഎസിൻ്റെ മരണശേഷം ‘മാധ്യമ സിൻഡിക്കറ്റിലൂടെ’ വെളിപ്പെടുത്തിയിരുന്നു. അതിനോട് കൂട്ടിച്ചേർക്കാവുന്ന മറ്റൊരു സുപ്രധാന വെളിപ്പെടുത്തലാണ് ഷാജഹാൻ തൻ്റെ ‘പ്രതിപക്ഷം’ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരിക്കുന്നത്.

വിഎസിനെ പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യനാക്കിയ പ്രവർത്തനങ്ങളുടെ പേരിൽ തനിക്കെതിരെ പാർട്ടിവിരുദ്ധനീക്കം ആരോപിച്ച് സിപിഎം പുറത്താക്കിയ ശേഷവും അച്യുതാനന്ദൻ അടുത്തബന്ധം പുലർത്തിയിരുന്നു എന്നാണ് ഷാജഹാൻ തുറന്നുപറയുന്നത്. സിഡിറ്റിലെ തൻ്റെ ജോലിപോയ ശേഷം വരുമാനം ഇല്ലാതിരുന്ന കാലത്ത് തൻ്റെയും കുടുംബത്തിൻ്റെയും ചിലവിലേക്ക് നിശ്ചിത തുക വിഎസ് നൽകിയിരുന്നു. ഇപ്പോൾ അത് തുറന്നുപറയുന്നതിൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറയുന്നു.

Also Read: 2006ൽ വിഎസിനെതിരെ വധശ്രമം!! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെഎം ഷാജഹാൻ; ‘മുഖ്യമന്ത്രിപദത്തിന് തടയിടാൻ പലവിധ നീക്കങ്ങളുണ്ടായി’

മുഖ്യമന്ത്രിയായിരിക്കെ വിഎസിന് മേൽ സമ്മർദ്ദം ചെലുത്തി, സിഡിറ്റിലെ തൻ്റെ ജോലി കളയാൻ പിണറായി വിജയൻ നടത്തിയ നീക്കങ്ങൾ വിഎസ് അറിയിച്ചിരുന്നു. വിഎസ് അതിന് വഴങ്ങാതെ വന്നപ്പോൾ പോളിറ്റ് ബ്യൂറോയിൽ അവതരിപ്പിച്ച് അംഗീകാരം നേടാനും പിണറായി ശ്രമിച്ചു. അതിനെ ചെറുത്ത് തോൽപിക്കാൻ ആവശ്യമായ രേഖകൾ നൽകാൻ വിഎസ് തന്നോടും, വകുപ്പിൻ്റെ ചുമതല ഉണ്ടായിരുന്ന കെ സുരേഷ് കുമാറിനോടും നിർദേശിച്ചിരുന്നു. ഈ രേഖകൾ പിബിക്ക് മുന്നിൽവച്ചാണ് വിഎസ് തന്നെ സംരക്ഷിച്ചത് എന്നും ഷാജഹാൻ പറയുന്നു.

Also Read: വിഎസ് ശരിക്കും പുന്നപ്ര വയലാർ സരത്തിൽ പങ്കെടുത്തിട്ടുണ്ടോ? തുറന്ന് പറഞ്ഞത് മുഖ്യമന്ത്രിയായതിന് ശേഷം

വിഎസിൻ്റെ മരണത്തിൽ വൈകാരികമായി പ്രതികരിച്ച ഷാജഹാൻ പക്ഷെ, മുൻപ് വിഎസിനെ വിമർശിച്ചു നടന്നയാളാണെന്ന്, ഏഷ്യാനെറ്റിലെ വിനു വി ജോൺ ഉന്നയിച്ച ആക്ഷേപത്തിന് മറുപടിയായാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. വിഎസിനുണ്ടായ വീഴ്ചകളിൽ അദ്ദേഹത്തെ വിമർശിച്ചിട്ടുണ്ട് എന്നും, കമ്യൂണിസ്റ്റുകാരനെന്ന നിലക്ക് അത് തൻ്റെ കടമയാണെന്നും ഷാജഹാൻ പറയുന്നു. ഇതിന് തുടർച്ചയായാണ് വിഎസ് തന്നെ സഹായിച്ച കാര്യവും, തൻ്റെ ജോലി സംരക്ഷിക്കാൻ നടത്തിയ നീക്കവും കെഎം ഷാജഹാൻ വിശദീകരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top