ഇനി പരസ്യ പ്രതികരണം വേണ്ട; തൃത്താലയിലെ വാക്പോരിൽ ഇടപെട്ട് സംസ്ഥാന നേതൃത്വം

തൃത്താലയിലെ വിടി ബലറാം – സിവി ബാലചന്ദ്രൻ വാക്പോരിൽ തർക്കം പരിഹരിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടു.പരസ്യ പ്രതികരണം വേണ്ടെന്നാണ് ഇരുനേതാക്കൾക്കും നേതൃത്വത്തിന്റെ മുന്നറിയിപ്പ്. തൃത്താല കോൺഗ്രസിന് ജയിക്കാൻ കഴിയുന്ന മണ്ഡലമാണെന്നും അനാവശ്യ വിവാദം ഉണ്ടാക്കി പാർട്ടിയുടെ സാധ്യത ഇല്ലാതാക്കരുതതെന്നും നേതാക്കൾക്കു മുന്നറിയിപ്പ് നൽകി.
വി.ടി ബൽറാമിനെതിരെ രൂക്ഷ വിമർശനനാമമാണ് കെപിസിസി നിർവാഹക സമിതി അംഗം സിവി ബാലചന്ദ്രൻ ഉന്നയിച്ചത്. ബൽറാം നൂലിൽ കെട്ടിയിറക്കിയ എംഎൽഎ ആണെന്നും പാർട്ടിക്ക് വേണ്ടി ഒരു പ്രവർത്തനവും നടത്താതെ, പാർട്ടിയെ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ബാൽറാമിൽ നിന്നും ഉണ്ടാകുന്നതെന്നായിരുന്നു ബാലചന്ദ്രന്റെ വിമർശനം. പാലക്കാട് കൊഴിക്കരയിൽ നടന്ന കുടുംബസംഗമത്തിലാണ് സിവി ബാലചന്ദ്രൻ ബൽറാമിനെതിരെ ആരോപണം ഉന്നയിച്ചത്. പാർട്ടിക്ക് മേലെ വളരാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ പിടിച്ച് പുറത്തുകളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തൃത്താലയുടെ മാറ്റത്തിനായി ജനങ്ങള്‍ കൊതിക്കുന്നുണ്ടെന്നും ഒന്നിച്ച് നിന്നാല്‍ മാത്രമേ വിജയമുണ്ടാകൂ എന്നായിരുന്നു ബൽറാമിന്റെ പ്രതികരണം. വ്യക്തികളല്ല പ്രധാനമെന്നും നാടിന്റെ ജനവികാരമാണ് മുഖ്യമെന്നും ബൽറാം കൂട്ടിച്ചേർത്തു. പരിഹാസമെന്നോണം ബൽറാം സോഷ്യൽ മീഡിയയിൽ സീപ് ലൈനിൽ ആടുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here