തീപിടിച്ച കപ്പലിലെ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാന്‍ സാധ്യത; 112ല്‍ വിളിച്ച് അറിയിക്കണമെന്ന് നിര്‍ദേശം

കേരള തീരത്തിനടുത്ത് അറബിക്കടലില്‍ തീ പിടിച്ച കപ്പലില്‍ നിന്നും വീണ കണ്ടെയ്‌നറുകള്‍ കേരള തീരത്ത് അടിയാം. എറണാകുളം, ആലപ്പുഴ, കൊല്ലം തീരമേഖലകളില്‍ കണ്ടെയ്‌നറുകള്‍ എത്തുമെന്നാണ് മുന്നറിയിപ്പുളളത്. മറ്റന്നാള്‍ മുതല്‍ കണ്ടെയ്‌നറുകള്‍ അടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. വാന്‍ ഹയി 503 എന്ന കപ്പലില്‍ അപകടകാരികളായ രാസവസ്തുക്കള്‍ അടക്കമുള്ള കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്. ഇത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണ്.

കണ്ടെയ്‌നറുകള്‍ കരയ്ക്കടിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറില്‍ അറിയിക്കണം. യാതൊരു കാരണവശാലും തൊടാന്‍ പാടില്ല. 200 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലെ കടലിലെ സാഹചര്യം വിലയിരുത്തിയാണ് ദുരന്ത നിവാരണ അതോറിറ്റി ഇത്തരമൊരു ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

തീപിടിച്ച കപ്പലില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായത് രക്ഷാദൗത്യത്തെ ബാധിച്ചിട്ടുണ്ട്. നിയന്ത്രണം ഇല്ലാതെ ഒഴുകി നടക്കുന്ന കപ്പല്‍ കൊച്ചി തീരത്തേക്ക് അടുക്കാതിരിക്കാനുളള പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. കൊച്ചി തീരത്തുനിന്ന് 47 നോട്ടിക്കല്‍ മൈല്‍ അകലെ വരെ എത്തിക്കാനായിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top