‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി’; നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച പത്മജ ആത്മഹത്യക്ക് ശ്രമിച്ചു

വയനാട് ഡിസിസി മുന്‍ ട്രഷറര്‍ എന്‍എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം പത്മജ ഉന്നയിച്ചിരുന്നു. സാമ്പത്തികമായി കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനം പാലിച്ചില്ലെന്നായിരുന്നു ആരോപണം. പിന്നാലെയാണ് ആത്മഹത്യാശ്രമം. കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

ALSO READ : കഴുതപ്പുലിയെപ്പോലെ അണികളെ കൊന്നൊടുക്കുന്ന കോൺഗ്രസുകാർ; പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിൽ ഗ്രൂപ്പുപോര് രൂക്ഷം

കൈഞരമ്പ് മുറിക്കുന്നതിനിടെ മകന്‍ ഇത് കണ്ടിരുന്നു. ഇതോടെയാണ് ബന്ധുവിന്റെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതര പരിക്കുകള്‍ ഇല്ല. ‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങള്‍ കാരണമാണ് ആത്മഹത്യ എന്നാണ് പത്മജ തന്നെ പ്രതികരിച്ചിരിക്കുന്നത്.

വിജയന്റെ ആത്മഹത്യക്ക് പിന്നാലെ സാമ്പത്തിക സഹായം നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 20 ലക്ഷം രൂപ കുടുംബത്തിന് നല്‍കുകുയും ചെയ്തു. എന്നാല്‍ കരാര്‍ പ്രകാരമുള്ള പണം കോണ്‍ഗ്രസ് നല്‍കുന്നില്ല എന്നാണ് പത്മജ ആരോപിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top