കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; കാലുകൾ കെട്ടിയിട്ട നിലയിൽ; കണ്ടെത്തിയത് ടെറസിൽ നിന്ന്
October 28, 2025 11:36 AM

വയനാട്ടിലാണ് നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ ടെറസിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കമ്പളക്കാട് ഒന്നാം മെെൽ റോഡിലെ കെട്ടിടത്തിന്റെ ടെറസിലാണ് സംഭവം. മരിച്ചയാൾ ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് സംശയം.
മരിച്ചയാളുടെ കാലുകൾ വയർ ഉപയോഗിച്ച് കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. സ്ഥലത്തുനിന്ന് മദ്യക്കുപ്പിയും, പെട്രോൾ കൊണ്ടുവന്ന കുപ്പിയും, ബാഗും പൊലീസ് കണ്ടെത്തി. ആത്മഹത്യയായിരിക്കാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്ത് പരിശോധന നടത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here