മുണ്ടക്കൈയില്‍ ആശങ്കയായി കനത്ത മഴ; പുന്നപ്പുഴയില്‍ കുത്തൊഴുക്ക്; ഉരുള്‍പൊട്ടല്‍ ഉണ്ടായോ എന്ന് പരിശോധിക്കുന്നു

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മുണ്ടക്കൈ പ്രദേശത്ത് ആശങ്കയായി പുന്നപ്പുഴയിലെ കുത്തൊഴുക്ക്. കലങ്ങി മറിഞ്ഞ് ഒഴുകുകയാണ്. ഉരുള്‍പൊട്ടല്‍ ദുരന്തസമയത്ത് ഒഴുകിയതിന് സമാനമായ രീതിയിലാണ് പുഴയിലെ ഒഴുക്ക്. ബെയ്‌ലി പാലത്തിന് സമീപവും അപകടകരമായ രീതിയിലാണ് ഒഴുക്കുള്ളത്.

ഇതോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായോ എന്ന ആശങ്കയും വര്‍ദ്ധിക്കുകയാണ്. ഇക്കാര്യം ഉദ്യോഗസ്ഥ സംഘം പരിശോധിക്കുകയാണ്. കഴിഞ്ഞ തവണ ദുരന്തമുണ്ടായപ്പോള്‍ തന്നെ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു.

മുണ്ടക്കൈ പ്രദേശത്തുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ടെങ്കിലും ചൂരല്‍മലയില്‍ അടക്കം ഇപ്പോഴും താമസക്കാരുണ്ട്. ഇതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top