ഡിസിസി പ്രസിഡന്റിനെ കൈവെച്ച് പ്രവർത്തകർ; വയനാട്ടിൽ ഗ്രൂപ്പ് പോര് രൂക്ഷം

വയനാട് ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനെ കോൺഗ്രസ് പാർട്ടി പ്രവർത്തകർ മർദ്ദിച്ചു. മുള്ളൻകൊല്ലിയിൽ നടന്ന പാർട്ടി പരിപാടിക്കിടയിലാണ് മർദ്ദനം നടന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കത്തിന്റെ പേരിലാണ് കേരളത്തിലെ ഡിസിസി പ്രസിഡൻ്റുമാരിൽ മുതിർന്ന നേതാക്കളിൽ ഒരാളായ അപ്പച്ചനെ മർദ്ദിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായ യോഗത്തിനിടയാണ് ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും എൻഡി അപ്പച്ചനെ മർദിച്ചത്. മുള്ളൻകൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തർക്കമാണ് അടിയിൽ കലാശിച്ചത്.

കെഎൽ പൗലോസിന്റെയും, ഐസി ബാലകൃഷ്ണൻ എംഎൽഎയുടെയും ഗ്രൂപ്പിൽ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. മർദ്ദനത്തിന് മുൻപുണ്ടായ തർക്കത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്‌വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top