ഞങ്ങൾ പ്രതീക്ഷയിലാണ്… ഫെയ്സ്ബുക്ക് കുറിപ്പുമായി വിഎസിന്റെ മകൻ

ജൂണ് 23നാണ് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് പട്ടം എസ് യു ടി ആശുപത്രിയിൽ അഡ്മിറ്റാക്കിയത്. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അദ്ദേഹത്തിൻ്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. അച്ഛൻ്റെ ആരോഗ്യനിലയിലും ഇപ്പോഴത്തെ ചികിത്സയിലും പ്രതീക്ഷയുണ്ടെന്ന് മകൻ അരുൺകുമാർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് അച്ഛൻ്റെ ഇപ്പോഴത്തെ ആശുപത്രി വാസം. ഓരോ ദിവസത്തെയും ആരോഗ്യസ്ഥിതി വിലയിരുത്തുമ്പോൾ പ്രതീക്ഷയുടെ ചില കിരണങ്ങൾ ലഭിക്കുന്നുണ്ട്. ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന ക്രമത്തിൽ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് അദ്ദേഹവും നിർദ്ദേശിച്ചത്. സഖാവ് വിഎസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങൾ പ്രതീക്ഷയിൽ തന്നെയാണ്”- ഫേസ്‌ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here