‘മുസ്ലീം വോട്ടുകൾ വേണ്ട, അവരുടെ വീടുകളിൽ പോകില്ല’; ബിജെപി എംഎൽഎയുടെ പ്രസ്താവന വിവാദത്തിൽ

ഉത്തർപ്രദേശിലെ മുതിർന്ന ബിജെപി നേതാവിന്റെ പരമാർശമാണ് ഇപ്പോൾ വിവാദമായത്. ജഗദീഷ്പൂർ എംഎൽഎയുമായ സുരേഷ് പാസിയാണ് തനിക്ക് മുസ്ലീം വോട്ടുകൾ ആവശ്യമില്ലെന്നും അവരുടെ സന്തോഷങ്ങളിലോ സങ്കടങ്ങളിലോ താൻ പങ്കെടുക്കില്ലെന്നും പറഞ്ഞത്. എംഎൽഎയുടെ വിവാദ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
താൻ ഒരിക്കലും പള്ളികളിൽ പോകാറില്ല, ഇനി ഒരിക്കലും പോകുകയും ഇല്ല. വോട്ട് ചോദിച്ചും അവരുടെ വീടുകളിൽ പോകില്ല. അവരുടെ വിഷമത്തിലോ സന്തോഷത്തിലോ പങ്കെടുക്കാറുമില്ല എന്നാണ് സുരേഷ് പാസി വീഡിയോയിൽ പറഞ്ഞത്. എംഎൽഎയുടെ പ്രസ്താവന വിവാദമായതോടെ ബിജെപി അമേഠി ജില്ലാ പ്രസിഡന്റ് സുധാംശു ശുക്ല വിമർശിച്ചു രംഗത്തെത്തിയിരുന്നു. ‘എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം’ എന്നതാണ് പാർട്ടിയുടെ നയമെന്നും, സുരേഷ് പാസി പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബിജെപി വ്യക്തമാക്കി.
എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ജനങ്ങളെ തമ്മിലടിപ്പിക്കാൻ ബിജെപി നടത്തുന്ന നാടകമാണിതെന്നാണ് കോൺഗ്രസ് ആരോപിച്ചത്. സമൂഹത്തിൽ വിദ്വേഷം പടർത്താനുള്ള ശ്രമമാണ് ഇതെന്നും ഹിന്ദു-മുസ്ലീം ഭിന്നത ഉണ്ടാക്കുക എന്നത് ബിജെപിയുടെ രാഷ്ട്രീയമാണെന്നും സമാജ്‌വാദി പാർട്ടിയും കുറ്റപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here