ആദ്യ വിമാനം പുഷ്പകവിമാനം, ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാന്‍; ബിജെപി നേതാക്കളുടെ മണ്ടത്തരങ്ങള്‍ ആരും സഹിക്കില്ല

ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാന്‍ ആണെന്ന് ബിജെപി നേതാവ് അനുരാഗ് ഠാക്കൂര്‍ സ്‌കൂള്‍ കുട്ടികളെ പഠിപ്പിച്ചതിലെ ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഇപ്പോള്‍ റൈറ്റ് സഹോദരന്‍മാര്‍ക്ക് മുന്നേ ഇന്ത്യക്ക് പുഷ്പക വിമാനം ഉണ്ടായിരുന്നു എന്ന് പറയുകയാണ് ഒരു കേന്ദ്രമന്ത്രി. കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഈ പ്രസംഗം നടത്തിയത്.

ഡ്രോണുകളും മിസൈലുകളുമെല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ നമുക്കുണ്ടായിരുന്നു. ഇതെല്ലാം മഹാഭാരതത്തില്‍ പറഞ്ഞിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭോപാല്‍ ഐസറില്‍ നടന്ന ചടങ്ങിലാണ് ബിജെപി മന്ത്രി ഈ പ്രസംഗം നടത്തിയത്.

ALSO READ : ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാന്‍!! അനുരാഗ് ഠാക്കൂറിൻ്റെ വെളിപാട്; വലിയ വിമർശനം

”റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് വളരെ മുന്‍പുതന്നെ നമുക്ക് പുഷ്പകവിമാനം ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ കൈവശമുള്ള ഡ്രോണുകളും മിസൈലുകളുമെല്ലാം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ നമുക്കുണ്ടായിരുന്നു. ഇതെല്ലാം നമ്മള്‍ മഹാഭാരതത്തില്‍ വായിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര, സാങ്കേതികവിദ്യ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ വികസിപ്പിച്ചെടുത്തതാണ്”, ശിവരാജ് സിങ് ചൗഹാന്‍ ഐസറിലെ ശാസ്ത്ര വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

ഇത് ആദ്യമായല്ല ശിവരാജ് സിങ് ഈ അഭിപ്രായം പറയുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുമ്പോഴും പുഷ്പകവിമാനത്തെ കുറിച്ചുള്ള അറിവുകള്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top