ഡ്രോൺ വഴിയും അതിർത്തി വഴിയും കടത്തുന്നത് ആയുധങ്ങൾ മാത്രമല്ല, സ്ഫോടക വസ്തുക്കളും! രാജ്യത്തിന് മുന്നറിയിപ്പ്

അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി പഞ്ചാബ് പൊലീസ്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ഓപ്പറേഷനിലാണ്, അതിർത്തി കടത്ത് ശൃംഖലയിലെ രണ്ട് പേരെ അമൃത്സർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ നിന്ന് സ്ഫോടക വസ്തു (IED), രണ്ട് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.

പിടിയിലായവർക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലറുമായി ബന്ധമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ ഗൂഢാലോചനയ്ക്ക് പിന്നിൽ ശക്തമായ അതിർത്തി കടന്നുള്ള ബന്ധങ്ങളുണ്ടെന്ന് പഞ്ചാബ് ഡിജിപി എക്‌സിലെ പോസ്റ്റിലൂടെ അറിയിച്ചു. സംസ്ഥാനത്തെ സുരക്ഷിതമായി നിലനിർത്തുന്നതിൽ പൊലീസ് പ്രതിജ്ഞാബദ്ധരാണെന്നും, വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന കള്ളക്കടത്ത് ശൃംഖലകളെയും സംഘടിത ക്രിമിനൽ സംഘങ്ങളെയും നിർവീര്യമാക്കുമെന്നും ഡിജിപി കൂട്ടിച്ചേർത്തു.

ഇതുമായി ബന്ധപ്പെട്ട മുഴുവൻ ശൃംഖലയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ദിവസങ്ങൾക്ക് മുൻപ് ഐഎസ്ഐ ബന്ധമുള്ള ആയുധക്കടത്ത് ശൃംഖലയെ ഡൽഹി പൊലീസ് തകർത്തിരുന്നു. നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 10 വിദേശ നിർമ്മിത പിസ്റ്റളുകളും 92 വെടിയുണ്ടകളും പിടിച്ചെടുത്തു.

പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ചാണ് ആയുധങ്ങൾ ഇന്ത്യയിലേക്ക് കടത്തിയത്. ആയുധങ്ങൾ കണ്ടെത്തുന്നത് ഒഴിവാക്കാൻ ഇവ കാർബൺ പേപ്പറിൽ പൊതിഞ്ഞാണ് വിതരണം ചെയ്തിരുന്നത്. ഈ സംഘം പഞ്ചാബിലെയും ഡൽഹിയിലെ പല സ്ഥലങ്ങളിലുമായി ക്രിമിനൽ സംഘങ്ങൾക്ക് ആയുധങ്ങൾ എത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top