പഞ്ചാബിൽ നടന്നത് വെറും ട്രെയിലർ’; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകരൻ; രാജ്യത്ത് അതീവ ജാഗ്രത!

പഞ്ചാബിലെ ഫത്തേഗഡ് സാഹിബിൽ റെയിൽവേ ട്രാക്കിന് സമീപം നടന്ന സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചത് പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ‘ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്’ (KZF) ആണെന്ന് സൂചന. സംഘടനയുടെ തലവൻ രഞ്ജിത് സിംഗ് നീറ്റ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കത്തയച്ചു. ഇത് വെറും ‘ട്രെയിലർ’ മാത്രമാണെന്നാണ് കത്തിലെ ഭീഷണി.

ജമ്മു സ്വദേശിയായ നീറ്റ 1993ലാണ് ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് രൂപീകരിച്ചത്. പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ അടുത്ത സഹായിയാണ്. നിലവിൽ ഇയാൾ പാകിസ്ഥാനിൽ ഒളിവിലാണ്. ഇന്ത്യയിലെ കൊടുംകുറ്റവാളികളുടെ പട്ടികയിലുള്ള നീറ്റ, ഡ്രോൺ വഴി മയക്കുമരുന്നും ആയുധങ്ങളും കടത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. മാരകമായ പല സ്ഫോടനങ്ങൾക്കും ഇയാൾ പദ്ധതിയിട്ടിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെ ഫത്തേഗഡ് സാഹിബിലെ റെയിൽവേ ട്രാക്കിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ട്രാക്കിൽ വലിയ കുഴി രൂപപ്പെടുകയും ലോക്കോ പൈലറ്റിനും സെക്യൂരിറ്റി ഓഫീസർക്കും പരിക്കേൽക്കുകയും ചെയ്തു. മാരകമായ സ്‌ഫോടകവസ്തുക്കളാണോ ഉപയോഗിച്ചത് എന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധനകൾ നടക്കുകയാണ്.

പഞ്ചാബ് അതിർത്തി വഴി പാകിസ്ഥാൻ ഭീകരപ്രവർത്തനം ശക്തമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ സ്ഫോടനമെന്ന് പോലീസ് കരുതുന്നു. അടുത്തിടെ നടന്ന ചില സൈനിക നടപടികൾക്ക് തിരിച്ചടി നൽകാൻ ഐഎസ്ഐ നീറ്റയെ ഉപയോഗിക്കുകയാണെന്നാണ് സൂചന. പഞ്ചാബ് പോലീസ് സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top